തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു

തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ പാലോടിന് സമീപം ചിപ്പന്‍ചിറയില്‍ നിലവിലുള്ള ഇരുമ്പ് പാലത്തിന് സമാന്തരമായി നിര്‍മ്മിച്ച പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ടാറിംഗ് പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഈ വഴിയുള്ള വാഹന ഗതാഗതം ഡിസംബര്‍ 12 വൈകിട്ട് ആറ് മണി മുതല്‍ 13ന് വൈകിട്ട് ആറ് മണി വരെ നിരോധിച്ചു.
തെങ്കാശി ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പേകേണ്ട വാഹനങ്ങള്‍ ചിപ്പന്‍ചിറ പാലത്തിന് തൊട്ടുമുന്‍പ് വലത്തോട്ട് തിരിഞ്ഞ് മൈലമൂട് ജംഗ്ഷന്‍പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് വഴി പോകണം. തിരുവനന്തപുരം ഭാഗത്ത് നിന്നും തെങ്കാശിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ മുന്‍പില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഭരതന്നൂര്‍ ജംഗ്ഷന്‍ എക്‌സ്‌സര്‍വീസ് കോളനി വഴി പോകണമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























