Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയ്യപ്പ ഭക്തന് തന്നെ വീണ്ടും ചുമതല....ശബരിമലയിലെ മൂന്നാംഘട്ട പോലീസ് വിന്യാസത്തില്‍ സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാ ചുമതല വീണ്ടും ഐ.ജി. എസ്. ശ്രീജിത്തിന്

12 DECEMBER 2018 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയിലെ മൂന്നാംഘട്ട പോലീസ് വിന്യാസത്തില്‍ സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാ ചുമതല വീണ്ടും ഐ.ജി. എസ്. ശ്രീജിത്തിന്. നേരത്തെ പമ്പയുടെ മാത്രം ചുമതലയായിരുന്നു ഇദ്ദേഹത്തിന്.നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവടങ്ങളിലെ സുരക്ഷ ചുമതല ഇന്റലിജന്‍സ് ഡി.ഐ.ജി എസ്. സുരേന്ദ്രന് നല്‍കി.

കോഴിക്കോട് റൂറല്‍ ഡി.സി.പി ജി. ജയ്‌ദേവ് ഐ.പി.എസും ക്രൈംബ്രാഞ്ച് എസ്.പി പി.ബി രാജീവുമാണ്
സന്നിധാനത്ത് പോലീസ് കൺട്രോളർമാർ. പമ്പയില്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ ഐ.പി.എസും , ക്രൈംബ്രാഞ്ച് എസ്.പി ഷാജി സുഗതനും . നിലയ്ക്കലിലും എരുമേലിയിലുമായി എറണാകുളം റൂറല്‍ പോലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍, ക്രൈംബ്രാഞ്ച് എസ്.പി ആര്‍ മഹേഷ്, റജി ജേക്കബ്, എസ്.പി ജയനാഥ്, എന്നിവര്‍ക്കാണ് ചുമതല.

മണ്ഡല -മകര വിളക്കിനായി സന്നിധാനത്ത് നട തുറന്നപ്പോൾ രണ്ട് ഐ.ജിമാരുടെ മേൽനോട്ടത്തിലായിരുന്നു സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാക്രമീകരണങ്ങൾ നിയന്ത്രിച്ചിരുന്നത് .ഐ.ജി വിജയ് സാക്കറെയ്ക്കും ഐ.ജി അശോക് യാദവിനുമായിരുന്നു സന്നിധാനത്തെയും പമ്പയിലെയും ചുമതല നല്‍കിയിരുന്നത് .

മൊത്തം നാലു ഘട്ടങ്ങളിലായാണ് സുരക്ഷാ ചുമതല ഒരിക്കിയിരിക്കുന്നത് . നവംബർ 15 മുതൽ 30 വരെയുള്ള ഒന്നാം ഘട്ടത്തിൽ 3,450 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 3,400 പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കുണ്ട്.

ഡിസംബര്‍ 14 മുതല്‍ 29 വരെയുള്ള മൂന്നാം ഘട്ടത്തില്‍ 4026 പോലീസ് ഉദ്യോഗസ്ഥര്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ ചുമതലയില്‍ ഉണ്ടായിരിക്കും. ഇതില്‍ 230 പേര്‍ വനിതാ പോലീസുകാരാണ്. കൂടാതെ 400 എസ്ഐമാരും 95 സിഐമാരും, 29 ഡി.വൈ.എസ്.പിമാരും ഡ്യൂട്ടിയിലുണ്ടാകും.ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തില്‍ 4500 ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടാകും.ആവശ്യമെങ്കിൽ മാത്രം ഇതര സംസ്ഥാനങ്ങളിൽ നിന്നുമടക്കം എത്തുന്ന വനിതാ പൊലീസുകാരെ സന്നിധാനത്ത് വിന്യസിക്കും.

തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ട വിശേഷത്തിനുമായി ശബരിമലയിൽ നട തുറന്നപ്പോൾ പൊലീസിന് കാര്യങ്ങൾ നിയന്ത്രിക്കാൻ ആയിരുന്നില്ലെന്നും വൻ വിമർശനം ഉയർന്നിരുന്നു.ആര്‍.എസ്.എസുകാരെ നിയന്ത്രിക്കാനായി വത്സന്‍ തില്ലങ്കേരിയ്ക്ക് മെഗാഫോണ്‍ നല്‍കിയതുൾപ്പെടെയുള്ള പൊലീസ് നടപടികളും വിമര്‍ശിക്കപ്പെട്ടിരുന്നു. പൊലീസിന് സംസ്ഥാന ഇന്റലിജെൻസിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടു പോലും തുടർനടപടിയെടുക്കുന്നതിലും സേനയെ വിന്യസിക്കുന്നതിലും വൻ സുരക്ഷാ വീഴ്ച പൊലീസ് വരുത്തിയെന്ന്
ഇന്റെലിജെൻസ് റിപ്പോർട്ടും പുറത്തു വന്നിരുന്നു .

നവംബർ 18 ഞായറാഴ്ച രാത്രിയടക്കം നടന്ന പ്രതിഷേധങ്ങളില്‍ അറസ്റ്റിലായവരില്‍ 15 പേര്‍ ചിത്തിര ആട്ട വിശേഷത്തിനും അതിനുമുമ്പും പ്രശ്‌നമുണ്ടാക്കിയവരാണെന്നും ഇവരുടെ ഫോട്ടോകളടക്കമുള്ള വിവരങ്ങള്‍ ലഭിച്ചിട്ടും സംഘം സന്നിധാനത്തെത്തിയത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിറ്റേ ദിവസം സന്നിധാനം വരെ വൻസുരക്ഷയിൽ കൊണ്ടുപോയ 2 യുവതികളെ അതേ വേഗത്തിൽ മലയിറക്കേണ്ടി വന്നത് ഏകോപനമില്ലായ്മക്കുള്ള ഉദാഹരണമായെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു . പിന്നീടെത്തിയ യുവതിക്കു സുരക്ഷ നൽകാൻ കഴിയില്ലെന്നു പറയേണ്ട ഗതികേടും പൊലീസിനുണ്ടായി.

മണ്ഡല-മകരവിളക്ക് കാലത്ത് ഉന്നത നേതാക്കള്‍ക്ക് പകരം പ്രാദേശിക നേതാക്കളുടെ മറവിലായിരിക്കും പ്രതിഷേധക്കാര്‍ സന്നിധാനത്ത് വീണ്ടും എത്താനുള്ള സാധ്യതയെന്ന് പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനു പുറമെ,സംഘടനയുടെ ലേബലില്ലാതെ ആളെ കൂട്ടി പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചിലരുടെ പേരും വിവരങ്ങളും കൈമാറി. ചിലരുടെ ഫോൺ സംഭാഷണവും വാട്സാപ് സന്ദേശങ്ങളും പൊലീസ് നിരീക്ഷിച്ചിരുന്നു. എന്നാൽ നിലയ്ക്കലും സന്നിധാനത്തും തുടക്കത്തിൽ ആവശ്യത്തിനു പൊലീസിനെ വിന്യസിക്കുന്നതിൽ ഉന്നതരുടെ കണക്കുകൂട്ടൽ പിഴച്ചിരുന്നു . അതേസമയം പൊലീസിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടില്ലെന്നും മുന്നറിയിപ്പിനെ വേണ്ടരീതിയില്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും ഇത്തരത്തില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ഉണ്ടാകാതിരിക്കുവാനാണ് ഐ ജി ശ്രീജിത്തിന് തന്നെ സന്നിധാനത്തെ സുരക്ഷാ ചുമതല നലകിയത് എന്നാണ് സൂചന.

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (12 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends