കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍

വിവാഹിതനായ നാവികസേനാ ഉദ്യോഗസ്ഥന്‍ കാമുകിയെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം വിശാഖപട്ടണത്താണ് സംഭവം നടന്നത്. ഇന്ത്യന്‍ നാവികസേനാ കപ്പലായ ഐഎന്‍എസ് ദേഗയില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനായ ചിന്തട രവീന്ദ്ര എന്നയാളാണ് കാമുകി പൊലിപ്പള്ളി മൗനിക എന്ന യുവതിയെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി റഫ്രിജറേറ്ററില്‍ സൂക്ഷിക്കുകയും ചെയ്തു. മൗനികയുടെ തലയടക്കമുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്താനായി പ്രത്യേക പോലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്.
2021ല്‍ ഡേറ്റിങ് ആപ്പിലൂടെയാണ് രവീന്ദ്ര മൗനികയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും നേരിട്ട് കാണുകയും അത് പ്രണയമായി മാറുകയുമായിരുന്നു. എന്നാല്‍ 2024ല്‍ രവീന്ദ്ര മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. എന്നാല്‍ വിവാഹത്തിന് ശേഷവും ഇരുവരും ബന്ധം മുന്നോട്ട് കൊണ്ടുപോയി.
രണ്ടാഴ്ച മുമ്പ് ഭാര്യ അവരുടെ വീട്ടിലേക്ക് പോയ സമയത്താണ് രവീന്ദ്ര കാമുകിയായ മൗനികയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. രവീന്ദ്രക്ക് താനുമായുള്ള അടുപ്പം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് മൗനിക ഇടക്കൊക്കെ ഭീഷണിയുംപെടുത്തിയിരുന്നു. സംഭവ ദിവസം ഇരുവരും തമ്മില്‍ വഴക്കകുകയും വാക്കേറ്റത്തില്‍ ഏര്‍പെടുകയാണ് ചെയ്തു.
ഇതില്‍ ദേഷ്യം വന്ന രവീന്ദ്ര മൗനികയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി, ചില ഭാഗങ്ങള്‍ ഒരു ബാഗിലാക്കി ഉപേക്ഷിക്കാന്‍ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തിച്ചു കളയുകയും ബാക്കിയുള്ള ശരീരഭാഗങ്ങള്‍ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ചെയ്തു. ശേഷം രവീന്ദ്ര സ്വമേധയാല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി കുറ്റം സമ്മതിക്കുകയായിരുന്നു.
ബന്ധത്തിനിടയില്‍ മൗനിക തന്നില്‍ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയതായും രവീന്ദ്ര അവകാശപ്പെട്ടു. രവീന്ദ്ര മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തത് മുതല്‍ മൗനികയില്‍ നിന്നുള്ള നിരന്തരമായ ഭീഷണികളുണ്ടായിരുന്നു, ഇതില്‍ മനംമടുത്തിട്ടാണ് രവീന്ദ്ര കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























