ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് പാചകവാതക പ്രതിസന്ധിക്കിടെ ഹോര്‍മുസ് കടലിടുക്ക് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജിയുമായി കപ്പല്‍ കൊച്ചിയിലെത്തി. വിയറ്റ്‌നാം പതാകയേന്തിയ അപ്പോളോ ഓഷ്യന്‍ എന്ന കപ്പലാണ് കൊച്ചി തുറമുഖത്തെത്തിയത്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് പാചകവാതകവുമായി ബന്ധപ്പെട്ട് കേരളത്തിന് കൂടുതല്‍ ആശ്വാസമാകുന്ന നടപടിയാണിത്. മംഗലാപുരം തീരത്ത് 16,000 മെട്രിക് ടണ്‍ എല്‍പിജിയുമായി എത്തിയ കപ്പല്‍ 7,000 മെട്രിക് ടണ്ണോളം അവിടെ ഇറക്കിയ ശേഷം ബാക്കി കൊച്ചിയിലെത്തിക്കുകയായിരുന്നു.
കൊച്ചി പുതുവൈപ്പിനിലെ എല്‍പിജി ടെര്‍മിനലില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വിവിധ പ്ലാന്റുകളിലേക്ക് പാചകവാതകമെത്തുമെന്നാണ് വിവരം. ഇവിടെ നിന്ന് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യും. നേരത്തെ ഹോര്‍മുസ് കടലിടുക്ക് കടന്ന് 16,000 മെട്രിക് ടണ്‍ എല്‍പിജിയുമായി വന്ന ശിവാലിക് എന്ന ചരക്കു കപ്പല്‍ ഇത് ഗുജറാത്തിലാണ് ഇറക്കിയത്. അവിടെ നിന്നാണ് അപ്പോളോ ഓഷ്യന്‍ എന്ന കപ്പല്‍ ഈ മാസം 26ന് എല്‍പിജിയുമായി മംഗലാപുരത്ത് എത്തിയത്. പശ്ചിമേഷ്യ പ്രതിസന്ധിക്ക് മുമ്പ് മാസത്തില്‍ മൂന്നു തവണ 14,000 മെട്രിക് ടണ്‍ വീതം എല്‍പിജി കേരളത്തിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha























