27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ 27 കിലോയോളം കഞ്ചാവുമായി പൊലീസ് പിടിയില്‍. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ സെന്റു സര്‍ക്കാര്‍ (32), ഇനാമുല്‍ ഹഖ് (36) എന്നിവരാണ് അയ്യമ്പുഴ പൊലീസിന്റെ പിടികൂടിയത്. ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ വരുന്ന വഴി അയ്യമ്പുഴ ഒലിവ് മൗണ്ട് ഭാഗത്തു നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി ഇവര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഒഡീഷയില്‍ നിന്ന് കിലോയ്ക്ക് 3000 രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് 25000 രൂപ നിരക്കില്‍ വില്‍പന നടത്തി മടങ്ങി പോകുന്നതായിരുന്നു ഇവരുടെ രീതി. ഇന്ത്യാ ബംഗ്ലദേശ് അതിര്‍ത്തി പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്.
കഞ്ചാവ് കൈമാറുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ് ജോസഫ്. സബ് ഇന്‍സ്‌പെക്ടര്‍മാരായ ജയചന്ദ്രന്‍, കെ.എസ്.വിനോദ്, പി.ഒ.സെബി, സീനിയര്‍ സിപിഒമാരായ കെ.ജി.പ്രസാദ്, കെ.എസ്.സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം 20 കിലോ കഞ്ചാവ് മുളന്തുരുത്തി പൊലീസ് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha























