ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതത്തെ ചിത്രശലഭങ്ങളുടെ ജീവിതചക്രവുമായി ചേര്‍ത്ത് വച്ച് ഫ്‌ളൂയിഡ്‌ഫോംസ് ഫാഷന്‍ ഷോ

കൊച്ചിയില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതവും സ്വപ്നങ്ങളും പറയുന്ന ഫാഷന്‍ ഷോ ശ്രദ്ധ നേടി.
ഫ്‌ളൂയിഡ്‌ഫോംസ് എന്ന പേരില്‍ അവതരിപ്പിച്ച ഫാഷന്‍ ഷോ ആശയം മുതല്‍ അവതരണം വരെ അടിമുടി വ്യത്യസ്തമായിരുന്നു.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതത്തെ ചിത്രശലഭങ്ങളുടെ ജീവിതചക്രവുമായി ചേര്‍ത്ത് വയ്ക്കുകയായിരുന്നു ഫ്‌ളൂയിഡ്‌ഫോംസ്.
ചിത്രശലഭത്തിന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതത്തിലെ അവസ്ഥയുമായി താരതമ്യം ചെയ്ത് മൂന്നു ഘട്ടമായിട്ടായിരുന്നു മോഡലുകള്‍ റാംപിലെത്തിയത്.
റാംപിന്റെ പതിവു രീതികളില്‍ നിന്ന് വ്യത്യസ്തമായിരുന്നു മട്ടാഞ്ചേരി ഗാലറി ഒഇഡിയില്‍ ഒരുക്കിയ അവതരണ വേദിയും.
ഭിന്നലിംഗം എന്ന ആശയത്തില്‍ ഊന്നി തയ്യാറാക്കിയ ഷേഡുകള്‍ക്ക് ഇടയിലൂടെയാണ് ഓരോരുത്തരും ക്യാറ്റ് വോക് ചെയ്തത്.
https://www.facebook.com/Malayalivartha























