ആലുവ കൂട്ടക്കൊല... പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി
ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി. ആന്റണി നല്കിയ പുനപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. 2001 ജനുവരി ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മാഞ്ഞൂരാന് വീട്ടില്‍ അഗസ്റ്റിന് (47), ഭാര്യ ബേബി (42), മക്കളായ ജെയ്മോന് (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊലചെയ്യപ്പെട്ടത്.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ച് ആന്റണിയെ കുറ്റക്കാരനായി കണ്ടെത്തിയത്. പിന്നീട് സിബിഐയും കേസ് അന്വേഷിച്ചു. സിബിഐ സ്പെഷല്‍ കോടതിയാണ് ആന്റണിക്ക് വധശിക്ഷ വിധിച്ചത്.
"
https://www.facebook.com/Malayalivartha