വിവാഹബന്ധം വേർപെടുത്തുന്നതിനെ ചൊല്ലി തർക്കം നിലനിൽക്കെ ഭാര്യയെ കൊലപ്പെടുത്താൻ സ്കെച്ച് ചെയ്ത് ഭർത്താവ്; മുളക് പൊടി എറിഞ്ഞ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതോടെ നിലവിളിയും ബഹളവും; ഒച്ചകേട്ട് ഓടിയെത്തിയത് ഭാര്യയും,കെണിയിൽ വീണത് അമ്മയും- ഒടുവിൽ പ്ലാനിങ് പിഴച്ച ഭർത്താവിന് നാട്ടുകാരുടെ വക കിട്ടിയ പണി ഇങ്ങനെ...
വർഷങ്ങളായി പിരിഞ്ഞ് കഴിയുന്ന ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കൊളാവിപ്പാലം കൂടത്തായി അനിൽകുമാറാണ് (50) വടകര പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ പെട്രോൾ, മണ്ണണ്ണ, മുളകുപൊടി എന്നിവയുമായി വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ ഷീജയാണെന്ന് കരുതി അമ്മ രമക്കു നേരെയാണ് അതിക്രമം നടത്തിയത്. മുളക് പൊടി എറിഞ്ഞ് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. പിടിവലിക്കിടയിൽ തീകൊളുത്താൻ വൈകിയതിനാലും ബഹളം കേട്ട് ഷീജയും സഹോദരൻ ഷാജിയും ഓടിയെത്തിയതിനാലും ശ്രമം വിജയിച്ചില്ല.
പിടിവലിക്കിടയിൽ ഷീജക്കും ഷാജിക്കും അമ്മ രമക്കും പരിക്കേറ്റു. അപ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാർ അനിൽകുമാറിനെ കീഴ്പ്പെടുത്തി പൊലീസിനു കൈമാറി. പരിക്കേറ്റവർ ആശുപ്രതിയിൽ ചികിത്സ തേടി. ഷീജയും അനിൽകുമാറും വർഷങ്ങളായി വേറിട്ടുകഴിയുകയാണ്. ഇവര്‍ ബന്ധം വേർപെടുത്തുന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നിലനില്‍ക്കുന്നതിനിടെയാണ് കൊലപാതക ശ്രമം. ഇരുവര്‍ക്കും ഒരു മകളുണ്ട്. പൊലീസ് കസ്റ്റഡിയില്‍ വച്ചും അനിൽകുമാർ ഷീജയ്ക്കും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കി.
https://www.facebook.com/Malayalivartha