പെരിന്തല്‍മണ്ണയില്‍ പോലീസ് പിടികൂടിയ നൂറുകണക്കിന് വാഹനങ്ങള്‍ കത്തി നശിച്ചു
നഗരത്തില്‍ മണ്ണാര്‍ക്കാട് റോഡില്‍ മനഴി ബസ് സ്റ്റാന്‍ഡിന് മുന്നിലായി കൂട്ടിയിട്ട നുറുകണക്കിന് തൊണ്ടി വാഹനങ്ങള്‍ തീകത്തി നശിച്ചു. ബുധനാഴ്ച രാവിലെ ഏഴിനാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ അഗ്നിശമന വിഭാഗം അര മണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണച്ചത്.
'മണല്‍കടത്ത്, 'കരിങ്കല്ല് 'ചെങ്കല്ല് എന്നിവ രേഖകളില്ലാതെ കടത്തിയതിന് റവന്യൂ പൊലീസ് അധികൃതര്‍ പിടികൂടിയവയാണ് ഇവിടെ കൂട്ടിയിട്ട വാഹനങ്ങളില്‍ കൂടുതലും. മദ്യം, കഞ്ചാവ് കടത്തിയ കേസില്‍ പിടികൂടിയവയും ഉള്‍പ്പെടും.
ഓട്ടോറിക്ഷ, ജീപ്പ്, കാര്‍, ലോറി, പിക്കപ്പ് തുടങ്ങിയ വാഹനങ്ങളാണ് ബസ് സ്റ്റാന്റിന് പരിസരത്ത് കൂട്ടിയിട്ടിരുന്നത്.
https://www.facebook.com/Malayalivartha