രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ചനാണ് മഹാത്മാ ഗാന്ധി; നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ?വിഢിത്തം വിളമ്പി ഭൂലോക തമാശയായി മുസ്ലീം ലീഗ് നേതാവ് പി.കെ.ഫിറോസ്
വിഢിത്തം വിളമ്പി ഭൂലോക തമാശയായി മുസ്ലീം ലീഗ് നേതാവ് പി.കെ.ഫിറോസ്. യൂത്ത് ലീഗ് നടത്തുന്ന മാർച്ചിനോട് അനുബന്ധിച്ച പ്രസംഗത്തിലാണ് അബദ്ധം പറഞ്ഞ് മുസ്ലീം ലീഗ് നേതാവ് പി.കെ.ഫിറോസ്. 'രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ചനാണ് മഹാത്മാ ഗാന്ധിയെന്നും രാജീവ് ഗാന്ധി കൊല്ലെപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമുള്ള' അബദ്ധങ്ങളാണ് പി.കെ.ഫിറോസ് പ്രസംഗത്തിൽ പറഞ്ഞത്. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
പ്രസംഗത്തിലെ പ്രസക്തഭാഗം ഇങ്ങനെ ....
“നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുൽ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? തന്റെ മുതു മുത്തച്ഛൻ ആർഎസ്എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു – മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ ആർഎസ്എസുകാരന്റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകൾ കേട്ട് വളർന്ന രാഹുലിനെയല്ലാതെ നമ്മൾ ആരെയാണ് പിന്തുണക്കേണ്ടത്. തന്റെ സ്വന്തം അച്ഛൻ കോയമ്പത്തൂരിൽ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരൻ, അതാണ് രാഹുൽ ഗാന്ധി”
''നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? തന്റെ മുതു മുത്തച്ഛന് ആര്‍എസ്എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ആര്‍എസ്എസുകാരന്റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകള്‍ കേട്ട് വളര്‍ന്ന രാഹുലിനെയല്ലാതെ നമ്മള് ആരെയാണ് പിന്തുണക്കേണ്ടത്. തന്റെ സ്വന്തം അച്ഛന് കോയമ്ബത്തൂരില്‍ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരന്, അതാണ് രാഹുല്‍ ഗാന്ധി'', ഇതായിരുന്നു ഫിറോസിന്റെ പ്രസംഗം. വമ്ബിച്ച കരഘോഷത്തോട് കൂടിയാണ് ഫിറോസിന്റെ പ്രസംഗം സദസ്സിലുള്ളവര്‍ സ്വീകരിച്ചത്.
രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നത് ശ്രീപെരുമ്ബത്തൂരില്‍ വെച്ചാണ്. ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21 വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽ.ടി.ടി.ഇ അംഗമായ തനു എന്നു അറിയപ്പെടുന്ന തേന്മൊഴി രാജരത്നം ആത്മഹത്യാ ബോംബർ ആയി ശ്രീപെരുമ്പത്തൂരിൽ വെച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഇന്ദിര ഗാന്ധി ഫിറോസ് ഗാന്ധി ദമ്ബതികളാണ് രാഹുലിന്റെ മുത്തശ്ശനും മുത്തശ്ശിയും. എന്നാൽ ഗാന്ധി എന്ന പേരിലെ സാദൃശ്യമാകാം രാഹുൽ ഗാന്ധിയെ പലപ്പോഴും ഗാന്ധി കുടുംബവുമായി ബന്ധപ്പെടുത്തിയുള്ള തെറ്റിധാരണകൾ വരുന്നതിന് പിന്നിൽ. 1970 ജൂൺ 19- നു ഡൽഹിയിലാണ് രാജീവ് ഗാന്ധിയുടേയും ഇറ്റലിക്കാരിയായ സോണിയാ ഗാന്ധിയുടേയും രണ്ടു മക്കളിൽ മൂത്തവനായ രാഹുലിന്റെ ജനനം.
https://www.facebook.com/Malayalivartha