പിണറായിയെ തള്ളിപ്പറയാന്‍ വെള്ളാപ്പള്ളി... 5 സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം ഉള്ളില്‍ തട്ടിയത് വെള്ളാപ്പള്ളി നടേശനെ; കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നു കണ്ടാല്‍ പിണറായിയെ തള്ളിപ്പറഞ്ഞ് മറുകണ്ടം ചാടാനുറച്ച് വെള്ളാപ്പള്ളി

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടുപിടിച്ചവര്‍ ആരും തന്നെ കാണില്ല. അത്രയ്ക്ക് കുശാഗ്ര ബുദ്ധിക്കാരനും അവസരം നോക്കി പെട്ടെന്ന് മറുകണ്ടം ചാടുന്ന ആളുമാണ്. സ്വന്തം സമുദായത്തിന് വേണ്ടി താന്‍ ചോദിച്ച് വാങ്ങിക്കുക തന്നെ ചെയ്യുമെന്നാണ് വെള്ളാപ്പള്ളി തന്നെ പറഞ്ഞിട്ടുള്ളത്.
ഏറ്റവും അവസാനം ഉണ്ടായ വനിത മതിലിന് പിന്നില്‍ പോലും വെള്ളാപ്പള്ളിയ്ക്ക് വ്യക്തമായ താത്പര്യങ്ങളുണ്ട്. അല്ലെങ്കില്‍ ബിജെപി സര്‍ക്കാര്‍ നല്‍കുന്ന പട്ടാള സുരക്ഷയും വച്ച് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വനിത മതിലില്‍ പോകുമോ. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കൊണ്ട് കേന്ദ്രത്തിനനുകൂലമായി നിര്‍ത്തും. അച്ഛനാകട്ടെ പിണറായിക്കൊപ്പവും. രണ്ടിനും പിന്നില്‍ മൈക്രോ ഫിനാന്‍സാണ് കാര്യം. ഇവിടന്ന് പിടിവിട്ടാല്‍ സംസ്ഥാന പോലീസ് അന്വേഷണം തുടങ്ങും. കേന്ദ്രം പറഞ്ഞത് കേട്ടില്ലെങ്കില്‍ അവിടെ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് വരികയും ചെയ്യും.
എന്നാല്‍ വെള്ളാപ്പള്ളിയുടെ മനസ് എപ്പോഴും യുഡിഎഫിനോടൊപ്പമാണ്. വെള്ളാപ്പള്ളിയ്ക്ക് ഏറ്റവുമധികം സഹായങ്ങള്‍ നല്‍കിയതും യുഡിഎഫ് സര്‍ക്കാരുകളാണ്. എന്നാല്‍ എത്ര സഹായം നല്‍കിയിട്ടും കാര്യമില്ല. സാഹചര്യം വന്നാല്‍ മറുകണ്ടം ചാടുന്ന ശീലമാണ് വെള്ളാപ്പള്ളിയ്ക്കുളളത്. ഇടയ്ക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി യോജിച്ച് വിശാല ഹിന്ദു ഐക്യത്തിന് തുടക്കമിട്ടെങ്കിലും പിന്നെയതു പെട്ടെന്ന് തകര്‍ന്നു.
തുടര്‍ന്ന് മോഡിയോടൊപ്പം ചേര്‍ന്നുനിന്നു. ബിജെപിയ്ക്ക് അനുകൂലമായി
ബിഡിജെഎസ് പാര്‍ട്ടി തുടങ്ങിയതിന് പിന്നിലും ലക്ഷ്യമുണ്ട്. ബിജെപിയുടെ ആനുകൂല്യത്തില്‍ ജയിച്ചാല്‍ മകനെ കേന്ദ്രമന്ത്രിയാക്കും. സ്വന്തം പാര്‍ട്ടിയാണെങ്കില്‍ എപ്പോള്‍ വേണോ വിലപേശി കാലു മാറാനും പറ്റുമല്ലോ. മകനെ രാജ്യസഭ എപിയാക്കാന്‍ പഠിച്ച പണി നോക്കിയെങ്കിലും ബിജെപി ഇത് മനസിലാക്കി. അതോടെയാണ് വെള്ളാപ്പള്ളി പ്രതിഷേധവുമായി എത്തിയത്. ഇതിനിടെ മൈക്രോ ഫിനാന്‍സ് വന്നതോടെ പിണറായി പക്ഷത്തായി.
ഇതിനിടെ ശബരിമല വിഷയം വന്നപ്പോള്‍ വെള്ളാപ്പള്ളി ഭക്തരോടൊപ്പവും എന്നാല്‍ പിണറായിയോടൊപ്പവുമായി. സുകുമാരപിള്ളയ്ക്ക് എതിരുമായി. ഇത് തക്കമാക്കി വനിത മതിലിന്റെ പ്രധാന ആളാക്കി വെള്ളാപ്പള്ളിയെ പിണറായി വച്ചു അതോടെ വെള്ളാപ്പള്ളി ഹാപ്പിയായി. എന്നാല്‍ കേന്ദ്രം കണ്ണുരുട്ടിയപ്പോള്‍ വെള്ളാപ്പള്ളി ഭക്തര്‍ക്കൊപ്പമമായി. അതിനിടെ വിമര്‍ശനമുയര്‍ന്നപ്പോള്‍ മകനേയും വിരട്ടി.
വനിതാ മതിലിനോട് സഹകരിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപിയില്‍ നിന്നും പുറത്താകുമെന്നാണ് വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ബിഡിജെഎസ് വനിതാ മതിലുമായി സഹകരിക്കുമോ എന്ന് അവരോട് ചോദിക്കണം. എസ്എന്‍ഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് തുഷാര്‍ വെള്ളാപ്പള്ളി യോഗത്തില്‍ പങ്കെടുത്തത്. വനിതാ മതിലിനെതിരെ ബിഡിജഐസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസിനെതിരേയും രൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി നടത്തിയത്. ആണത്തവും മാന്യതയും ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കണമായിരുന്നു. യോഗത്തില്‍ പങ്കെടുക്കാതെ വീട്ടില്‍ കയറിയിരുന്ന് അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. ഒരു മുന്നോക്ക സമുദായ നേതാവ് പറഞ്ഞതുകൊണ്ട് മാത്രം മുന്നോക്ക സമുദായ അംഗങ്ങള്‍ വനിതാ മതിലില്‍ പങ്കെടുക്കാതിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈന്ദവ സംഘടനകള്‍ക്കൊപ്പം ഇതര മതസംഘടനകളെയും നവോഥാന കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുകയാണ്. എസ്എന്‍ഡിപിയുടെ എല്ലാ തലത്തിലുള്ള പ്രവര്‍ത്തകരും യോഗത്തിന്റെ കീഴിലുള്ള സ്‌കൂള്‍, കോളജ് എന്നിവയില്‍ നിന്നുള്ളവരും വനിതാ മതിലിന്റെ ഭാഗമാകും. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും വനിതാ മതിലിന്റെ ഭാഗമാകണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചു. എല്ലാ സമുദായങ്ങള്‍ക്കും ഇടത് സര്‍ക്കാരില്‍ നിന്നും തുല്യനീതിയല്ല ലഭിക്കുന്നതെന്ന അഭിപ്രായത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.
അതേസമയം 5 സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം വന്നത് വെള്ളാപ്പള്ളി കാണുന്നുണ്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ വെള്ളാപ്പള്ളി കാലുമാറും. രഹസ്യമായി നീക്കം നടത്തുകയും ചെയ്യും ജയിക്കുന്ന പാര്‍ട്ടികാര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും. അങ്ങനെ ആരു ജയിച്ചാലും വിജയം വെള്ളാപ്പള്ളി വകയാകും.
https://www.facebook.com/Malayalivartha
























