നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം;സമരത്തോടു മുഖംതിരിച്ചു മുഖ്യമന്ത്രി;പ്രതിപക്ഷംചോദ്യോത്തര വേള ബഹിഷകരിച്ചു

ശബരിമല വിഷയവുമായി ബന്ധപ്പെട്ട കോലാഹലങ്ങളെ തുടര്‍ന്ന് നിയമ സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. സഭയുടെ അവസാന ദിവസമായ ഇന്നും പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്കരിച്ചു.
വിഷയത്തിൽ മൂന്ന് യുഡിഎഫ് എംഎൽഎമാർ നിയമസഭയ്ക്കു മുന്നിൽ നടത്തുന്ന സത്യഗ്രഹത്തോടു സർക്കാർ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണു ബഹിഷ്കരണം.
ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചോദ്യോത്തര വേള ബഹിഷ്കരിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്.ശൂന്യ വേളയില്‍ തങ്ങള്‍ തിരികെ എത്തുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിക്കുന്നത്. നിയമസഭ ആരംഭിച്ച് ഇതുവരെ രണ്ട് ദിവസം മാത്രമാണ് സഭാനടപടികള്‍ പൂര്‍ണമായും നടന്നത്.
https://www.facebook.com/Malayalivartha
























