രാത്രി ഒന്നര മണിയോട് കൂടി തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ ബൈക്കും കാറും കത്തിച്ച നിലയില്‍ കണ്ടെത്തി...

രാത്രി ഒന്നര മണിയോട് കൂടിയാണ് സംഭവം നടന്നത് എന്നാണ് നിഗമനം. തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ ബൈക്കും കാറും കത്തിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പറണ്ടോട് വലിയ കലുങ്ക് ബിസ്മി മന്‍സിലില്‍ നാസറിന്റെ ഉടമസ്ഥതയിലുള്ള ബൈക്കും കാറുമാണ് കഴിഞ്ഞ രാത്രിയില്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍പ്പോര്‍ച്ചും സിറ്റൗട്ടും മുഴുവനായും പുക കൊണ്ട് മൂടിയതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ സംഭവത്തെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ ഇറങ്ങി തീ അണയ്ക്കുകയായിരുന്നു. പോലീസ് എത്തി സംഭവ സ്ഥലം നിരീക്ഷിച്ചു. അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























