ബെയ്‌ലി പാലത്തിനു പകരം മേൽപ്പാലം ; സർക്കാർ തീരുമാനത്തിൽ ദേവസ്വം ബോർഡിന് നഷ്ടം രണ്ടര കോടി

സന്നിധാനത്ത് സൈന്യം നിർമ്മിച്ച ബെയ്‌ലി പാലം പൊളിക്കുന്നതോടെ അനുബന്ധ റോഡ് കൊണ്ട് ഉപയോഗമില്ലാതാവുമെന്ന് റിപ്പോർട്ട് . ഇതോടെ റോഡ് നിർമ്മിക്കാൻ ദേവസ്വം ബോർഡ് ചെലവാക്കിയ രണ്ടര കോടിയോളം രൂപ പാഴാകും . 40 മീറ്റർ വീതിയും 3.3 മീറ്റർ വീതിയുമുളള ബെയ്ലി പാലത്തിന് മാത്രമായി 7 5 ലക്ഷം രൂപ ചെലവായി എന്നാണ് കണക്ക് . പാലത്തോട് ചേർന്ന റോഡ് ദേവസ്വം ബോർഡ് നേരിട്ടാണ് നിർമ്മിച്ചത് .2011 ലാണ് ബെയ്‌ലി പാലവും പാലത്തെ ബന്ധിപ്പിക്കുന്ന റോഡും നിർമ്മിച്ചത് .
പാലം പൊളിച്ച് ചന്ദ്രാനന്ദൻ റോഡിൽ നിന്ന് സന്നിധാനത്തിന് പിന്നിൽ ഗോശാലയുടെ സമീപം വരെ ബന്ധിപ്പിച്ച് ഫ്‌ളൈ മേൽ പാലം നിർമ്മിക്കാനാണ് പുതിയ പദ്ധതി. 700 മീറ്റർ നീളവും 7. 40 മീറ്റർ വീതിയും വരുന്ന പാലത്തിനു 20 കോടിയോളം രൂപ കണക്കാക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ സ്ഥാപനമായ കെല്ലും ഉത്തരാഖണ്ഡ് സ്വകാര്യ കമ്പനിയാണ് പദ്ധതി ഏറ്റെടുക്കാന്‍ രംഗത്ത് വന്നിരിക്കുന്നത്. തീർത്ഥാടനം കഴിഞ്ഞു ഭക്തരെ സന്നിദ്ധനത്ത് നിന്ന് ചന്ദ്രാനന്ദന്‍ റോഡിലേക്ക് തിരിച്ചുവിടാനാണ് മേൽപ്പാലം നിർമ്മിക്കുന്നത് .അടുത്ത തീർത്ഥാടന കാലത്തിന് മുമ്പ് പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
നിലവിൽ ഭക്തരെ തിരുമുറ്റത്ത് നിന്ന് വലിയ നടപ്പന്തലിന്റെ മുകളിലുള്ള ഫ്‌ളൈ ഓവർ വഴിയാണ് പമ്പയിലേക്ക് കടത്തി വിടുന്നത്. ഇതിനാൽ ബെയ്ലിപാലവും അനുബന്ധ റോഡും നിര്‍മ്മിച്ചതുകൊണ്ട് യാതൊരുവിധ പ്രയോജനവുമില്ല എന്നാണ് ദേവസ്വം ബോർഡ് വിലയിരുത്തുന്നത്.കയറ്റിറക്കം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ അതൊഴിവാക്കാനാണ് പുതിയ പാലം നിർമ്മിക്കുന്നത്.
2011 -ൽ എ.കെ.ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നപ്പോഴാണ് സൈന്യത്തിന്റെ മദ്രാസ് എന്‍ജിനീയറിംഗ് ഗ്രൂപ്പിനെ കൊണ്ട് ബെയ്ലിപാലം നിര്‍മ്മിച്ചത്. ശരണസേതു എന്ന് പേരും നല്കി.പാലത്തിന്റെ ഇരുമ്പു പാളികള്‍ തുരുമ്പിച്ച് അടർന്ന അവസ്ഥയിലാണിപ്പോൾ .ട്രാക്ടര്‍ മാത്രമാണ് കുലുക്കമുള്ള ഇൗ പാലത്തിലൂടെ കടന്നുപോകുന്നത്. . അറ്റകുറ്റപ്പണികളൊന്നും തന്നെ നടന്നിട്ടില്ല. മേൽപ്പാലം പൂർത്തിയാകുമ്പോൾ ഫ്ളൈ ഒാവർ വിശ്രമകേന്ദ്രമാക്കും. നിലവിലെ ട്രാക്‌ടർ പാത പ്രധാനമായും ബെയ്ലി പാലം വഴിയാണ്. പുതിയ മേൽപ്പാലത്തിൽ നടപ്പാതയ്‌ക്ക് പുറമേ ട്രാക്ടറിന് പ്രത്യേക പാതയൊരുക്കാനും ആലോചനയുണ്ട്. ഉന്നതാധികാര സമിതി അംഗീകരിച്ചാലുടൻ മേൽപ്പാലം നിർമാണത്തിനുളള നടപടികൾ വേഗത്തിലാക്കും. പാലം പൊളിച്ചു മാറ്റാൻ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.തീർത്ഥാടനം കഴിഞ്ഞാലുടൻ ബെയ്ലി പാലം സൈന്യം പൊളിച്ചു മാറ്റിയേക്കാനാണ് സാധ്യത .
https://www.facebook.com/Malayalivartha
























