സംസ്ഥാനത്ത ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി, രാവിലെ ആറു മണി മുതല്‍ വൈകുന്നരം ആറുവരെ

ബിജെപി സമരപ്പന്തലിനു മുന്നില്‍ ഒരാള്‍ തീ കൊളുത്തി മരിച്ച സംഭവത്തില്‍ സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. ബിജെപി സമരപ്പന്തലിനു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ചു മരിച്ച മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ അയ്യപ്പഭക്തനാണെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് ഹര്‍ത്താല്‍ ആചരിക്കുന്നതെന്നും ബിജെപി നേതൃത്വം അറിയിച്ചിരുന്നു.
ഇന്നു നടത്തേണ്ടിയിരുന്ന പത്താം ക്ലാസ് വരെയുള്ള ക്രിസ്മസ് പരീക്ഷകള്‍ ഈ മാസം 21 ലേക്ക് മാറ്റിയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അര്‍ധവാര്‍ഷിക പരീക്ഷയും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
https://www.facebook.com/Malayalivartha


























