രാഷ്ട്രപതിയുടെ ദേശീയ ധീരതാ പുരസ്‌കാരത്തിന് കേരളത്തില്‍ നിന്ന് രണ്ടു കുട്ടികള്‍ അര്‍ഹരായി

കുട്ടികളുടെ ധീരതയ്ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാഷ്ട്രപതിയുടെ ദേശീയ ധീരതാ പുരസ്‌കാരത്തിന് കേരളത്തില്‍ നിന്ന് അശ്വിന്‍ സജീവ് (കോട്ടയം), കെ.ശിഖില്‍ (മലപ്പുറം) എന്നിവര്‍ അര്‍ഹരായി.
ജനുവരി 26ന് ഡല്‍ഹിയില്‍ റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക് അറിയിച്ചു. സൈക്കിള്‍ ചവിട്ടുന്നതിനിടെ വെള്ളത്തില്‍ വീണ രണ്ടാം ക്‌ളാസുകാരനെയാണ് പത്ത് വയസുകാരനായ അശ്വിന്‍ രക്ഷിച്ചത്. കോട്ടയം കുമരകം കൊല്ലങ്കേരി കണിയാത്തറ ചിറയില്‍ സജീവിന്റെയും അനിലയുടെയും മകനായ അശ്വിന്‍ എസ്.കെ.എം.എച്ച്.എസ്.എസിലെ നാലാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ്. ഏഴാം ക്‌ളാസ് വിദ്യാര്‍ത്ഥിനി അശ്വിനി സഹോദരിയാണ്. ചാലിയാര്‍ പുഴയില്‍ കിഴുപറമ്പില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥികളിലൊരാളെയാണ് എട്ടു വയസുകാരനായ ശിഖില്‍ രക്ഷപ്പെടുത്തിയത്.
മലപ്പുറം കീഴുപറമ്പില്‍ കുത്തുകല്ലിങ്കല്‍ സുരേന്ദ്രന്റെയും ബീനയുടെയും മകനാണ് കീഴ്പറമ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ത്ഥിയായ ശിഖില്‍. പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥി ശിബിന്‍ സഹോദരനാണ്.
https://www.facebook.com/Malayalivartha


























