ഹര്‍ത്താലിനെ വെല്ലവിളിച്ച് ഒടിയന്റെ ആദ്യ ഷോ, ഹര്‍ത്താല്‍ ദിനം പൂട്ടിയിടുന്ന തിയറ്ററുകള്‍ ഒടിയനുവേണ്ടി തുറന്നു, മോഹന്‍ലാല്‍ സിനിമയെ എതിര്‍ക്കാന്‍ വന്നാല്‍ വിവരമറിയുമെന്ന് മോഹന്‍ലാല്‍ ഫാന്‍സിന്റെ മുന്നറിയിപ്പ് ഫലം കണ്ടതായി റിപ്പോര്‍ട്ട്

ഹര്‍ത്താലിനെ വെല്ലുവിളിച്ച് ഒടിയന്റെ ആദ്യ ഷോ നടന്നു. സാധാരണ ഹര്‍ത്താല്‍ ദിവസം കേരളത്തിലെ തിയേറ്ററുകള്‍ തുറക്കാറില്ല.എന്നാല്‍ ഒടിയന്റെ റിലീസ് ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടും തിയേറ്ററുകള്‍ തുറന്നു. മുന്‍നിശ്ചയിച്ചിരുന്നത് പോലെ തന്നെ വെള്ളിയാഴ്ച്ച പുലര്‍ച്ചെ 4.30 മുതല്‍ ഒടിയന്റെ എല്ലാ ഷോകളും തുടങ്ങി. ബിജെപി ഹര്‍ത്താലിനെ എതിര്‍ത്ത് സിനിമയുടെ രചയിതാവ് ഹരികൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ സിനിമാ പ്രേമികള്‍ ഒന്ന് മനസുവച്ചാല്‍ ഹര്‍ത്താലിനെ ചെറുത്തുതോല്‍പ്പിക്കാന്‍ പറ്റും എന്നതിന് തെളിവാണിത് ഫാന്‍സുകാര്‍ തിയേറ്ററുകളിലേക്ക് ഇരച്ചു എത്തി. എല്ലാ ഷോയും ഹൗസ് ഫുള്‍. അങ്ങനെ ഒടിയന്റെ ഒടി വിദ്യയില്‍ ബിജെപി ഹര്‍ത്താലും പൊളിഞ്ഞു. അതുപോലെതന്നെ ബിജെപി ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന നിലപാടുമായി വ്യാപാരി വ്യവസായി സമിതിയും രംഗത്തുവന്നു. മിന്നല്‍ ഹര്‍ത്താലുകള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഹര്‍ത്താല്‍ തള്ളിക്കളയുകയാണെന്നും സമിതി പ്രസ്താവനയില്‍ അറിയിച്ചു.
ഒരു ഹര്‍ത്താല്‍ നടത്തി അതിന്റെ പ്രതിഭലനങ്ങള്‍ ശക്തമാക്കും മുമ്പാണ് വേണുഗോപാല്‍ നായരുടെ ആത്മഹത്യയിലെ ഹര്‍ത്താല്‍ വരുന്നത്. സെക്രട്ടറിയേറ്റിലെ സമരപന്തലില്‍ നടന്ന സംഭവങ്ങള്‍ക്കു ശേഷം. വേണുഗോപാലന്‍ നായര്‍ മരിച്ചതോടെ ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് രാവിലെ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വൈകിട്ടോടെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ വേണ്ട വിധമുള്ള കൂടിയാലോചന ഇല്ലാത്തതു കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനിടെയാണ് ഹര്‍ത്താലിനെ വെല്ലുവിളിച്ച് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് എത്തിയത്. ഇതോടെ ഹര്‍ത്താല്‍ പൊളിയുകയും ചെയ്തു.
ഹര്‍ത്താല്‍ ദിവസം കേരളത്തിലെ തിയേറ്ററുകള്‍ സാധാരണ തുറക്കാറില്ല. എന്നാല്‍ ഒടിയന്റെ റിലീസ് ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടും തിയേറ്ററുകള്‍ തുറന്നു. മുന്‍നിശ്ചയിച്ചിരുന്നത് പോലെ തന്നെ വെള്ളിയാഴ്ച്ച പുലര്‍ച്ചെ 4.30 മുതല്‍ ഒടിയന്റെ എല്ലാ ഷോകളും തുടങ്ങി. ബിജെപി ഹര്‍ത്താലിനെ എതിര്‍ത്ത് സിനിമയുടെ രചയിതാവ് ഹരികൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ സിനിമാ പ്രേമികള്‍ ഒന്ന് മനസുവച്ചാല്‍ ഹര്‍ത്താലിനെ ചെറുത്തുതോല്‍പ്പിക്കാന്‍ പറ്റും എന്ന് ഹരികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇത് തന്നെയാണ് സംഭവിച്ചത്. ഫാന്‍സുകാര്‍ തിയേറ്ററുകളിലേക്ക് ഇരച്ചു എത്തി. എല്ലാ ഷോയും ഹൗസ് ഫുള്‍. അങ്ങനെ ഒടിയന്റെ ഒടി വിദ്യയില്‍ ബിജെപി ഹര്‍ത്താല്ഡ പൊളിഞ്ഞു. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒടിയന്‍ ആരാധകരുടെ പ്രതിഷേധം ശക്തമാണ്. റിലീസിന് എന്തെങ്കിലും മാറ്റം വന്നാല്‍ അടങ്ങിയിരിക്കില്ല തുടങ്ങി ശകാരവര്‍ഷം വരെയാണ് പേജ് നിറയെ. ഇതിന് പിന്നാലെയാണ് കൃത്യ സമയത്ത് തന്നെ റിലീസ് നടക്കുമെന്ന് ഒടിയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിപ്പ് വന്നത്.
തിയേറ്റര്‍ തുറന്നാല്‍ പിന്നെ സംരക്ഷണം ഫാന്‍സ് എറ്റെടുത്തോളുമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ എത്തി.. തിയേറ്ററുകള്‍ക്ക് നേരെ എന്തെങ്കിലും പ്രതിഷേധത്തിന് മുതിര്‍ന്നാല്‍ കായികമായി നേരിടുമെന്നും ആരാധകര്‍ വ്യക്തമാക്കി. ബിജെപിയുടെ സമരപ്പന്തലിന് മുന്നില്‍ മധ്യവയസ്‌കന്‍ തീക്കൊളുത്തി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് എന്തിനാണ് ഹര്‍ത്താല്‍ എന്ന് പോലും ചോദ്യമെത്തി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് സിനിമാപ്രേമികളെയും സംബന്ധിച്ച് മാസങ്ങളോളമുള്ള കാത്തിരിപ്പിന്റെ ദിവസമായിരുന്നു ഇന്ന്. അവിടയ്ക്കാണ് ഇടിവെട്ടുപോലെ ഹര്‍ത്താല്‍ എത്തിയത്. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന ഒടിയന്‍ ലോകമാകമാനം ഒരേദിവസം തിയറ്റര്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാണ്. ഈ സാഹചര്യത്തിലാണ് ഫാന്‍സുകാര്‍ അതിശക്തമായി പ്രതികരിക്കാനെത്തിയത്. ഇതില്‍ ബിജെപി ഹര്‍ത്താല്‍ പൊളിഞ്ഞു.
സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ബിജെപി ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന നിലപാടുമായി വ്യാപാരി വ്യവസായി സമിതി. മിന്നല്‍ ഹര്‍ത്താലുകള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഹര്‍ത്താല്‍ തള്ളിക്കളയണമെന്നും സമിതി പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ന് സംസ്ഥാനത്ത് കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. ഇത്തരം ഹര്‍ത്താലുകള്‍ വ്യാപാര മേഖലയില്‍ ഉണ്ടാക്കുന്ന നഷ്ടം വിവരണാധീതമാണെന്നും പ്രളയ ദുരിതവും സാമ്ബത്തിക മാന്ദ്യവും മൂലം പ്രതിസന്ധിയിലായിരിക്കുന്ന മേഖലയ്ക്ക് ഹര്‍ത്താല്‍ കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇന്ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ബിജെപി സമരപ്പന്തലിന് മുന്നില്‍ സ്വയം തീകൊളുത്തി ആത്മാഹൂതിശ്രമം നടത്തിയ വേണുഗോപാല്‍ നായര്‍ മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
"
https://www.facebook.com/Malayalivartha

























