മേഘാലയിൽ അനധികൃത ഖനിയില്‍ ജലപ്രവാഹം; 13 പേര് മരിച്ചതായി സൂചന

മേഘാലയില്ലെ ഈസ്റ്റ് ജെയ്തിയ ഹില്‍സ് ജില്ലയിൽ അനധികൃത കല്‍ക്കരി ഖനിയിലുണ്ടായ ജലപ്രവാഹത്തെ തുടര്‍ന്ന് 13 പേര് ഖനിക്കുള്ളില്‍ കുടുങ്ങി. ഇവര്‍ മരിച്ചതായാണ് സൂചന . ഇന്നലെ രാവിലെയാണ് അപകടത്തെ സംബന്ധിച്ച് പുറംലോകം അറിയുന്നത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
തൊഴിലാളികള്‍ മൂന്നു ദിവസം മുൻപ് ലൈതീന്‍ നദീതീരത്ത് ചെറിയ മുഖദ്വാരമുള്ള കല്‍ക്കരി ഖനി നിര്‍മിച്ചിരുന്നു. നദിയില്‍നിന്നും വെള്ളം കവിഞ്ഞുകയറി ഖനി നിറഞ്ഞു. ഇതോടെ തൊഴിലാളികള്‍ ഇതിനുള്ളിലായി. വെള്ളം പുറത്തേക്ക് പമ്ബ് ചെയ്ത് കളയാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. അനധികൃതമായി ഖനി നിര്‍മിച്ചതിനു പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























