മനസ് തുറന്ന് സി.കെ.പത്മനാഭന്‍.... ഹര്‍ത്താലിനെതിരെ പൊലീസ് കള്ളകഥകള്‍ പ്രചരിപ്പിക്കുന്നതായി നിരാഹാര സത്യാഗ്രഹം നടത്തുന്ന സി.കെ.പത്മനാഭന്‍

ഹര്‍ത്താലിനെതിരെ പൊലീസ് കള്ളകഥകള്‍ പ്രചരിപ്പിക്കുന്നതായി ബിജെപി നേതാവ് സി കെ പത്മനാഭന്‍. അയ്യപ്പന് വേണ്ടി തനിക്ക് ഇത്രയെ ചെയ്യാനാകൂ എന്നാണ് വേണുഗോപാലന്‍ നായര്‍ അവസാനം പറഞ്ഞതെന്നും സമരപന്തലില്‍ ഉള്ളവരെല്ലാം ഇത് കേട്ടതാണെന്നും സി കെ പത്മനാഭന്‍ പറഞ്ഞു. നിരവധി പ്രവര്‍ത്തകരാണ് സമരപ്പന്തലിലുണ്ടായിരുന്നത്. പോലീസുകാരും സാക്ഷികളാണ്. പിന്നെന്തിനാണ് ഈ കള്ളക്കഥ പ്രചരിപ്പിക്കുന്നതെന്നും പോലീസ് ചോദിച്ചു.
പുലര്‍ച്ചെ രണ്ടു മണിയോടെ സമരപ്പന്തലിന് എതിര്‍വശത്തുള്ള ക്യാപ്പിറ്റല്‍ ടവറിന് മുന്നില്‍ നിന്ന് തീകൊളുത്തിയ വേണുഗോപാലന്‍ എതിര്‍വശത്തുള്ള സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
അതേസമയം, ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. വേണുഗോപാലന്‍ നായരുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ സംസ്ഥാന ഹര്‍ത്താല്‍. സര്‍ക്കാരിന്റെ ശബരിമലനയത്തിലുള്ള പ്രതിഷേധമാണ് ആത്മഹത്യക്ക് പിന്നിലെന്ന് ബിജെപി പറയുന്നു. എന്നാല്‍ മരണമൊഴി ബിജെപി നിലപാടിന് വിരുദ്ധമാണ്.
മറ്റ് പ്രേരണകളൊന്നുമില്ലെന്നും സ്വയം എടുത്ത തീരുമാനമാണെന്നുമാണ് മരണമൊഴി. മരണമൊഴി ഇന്ന് പൊലീസ് മജിസ്‌ട്രേറ്റില്‍ നിന്നും വാങ്ങും. മുട്ടടയിലെ സഹോദരന്റെ വീട്ടിലുണ്ടായിരുന്ന വേണുഗോപാലന്‍ നായര്‍ ഒരു ഓട്ടോയില്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തി എന്ന വിവരമാണ് പൊലീസിന് കിട്ടിയത്. ഓട്ടോ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു. കത്തിക്കാന്‍ ഉപയോഗിച്ച് മണ്ണെണ്ണ എവിടെ നിന്നും കിട്ടിയെന്നും അന്വേഷിക്കുന്നു. തീ പടരുന്നതിന്റെ രണ്ട് സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം പൊലീസിന് കിട്ടിയിട്ടുണ്ട്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ശബരിമല പ്രശ്‌നം തന്നെയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളില്‍ ചിലര്‍ പറയുന്നത്. അന്വേഷണം വേണമെന്ന് ദേവസ്വമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസിന് പരാതി നല്‍കി.
അതേസമയം സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ചെങ്ങന്നൂരില്‍ തീര്‍ത്ഥാടകരെ ബാധിക്കുന്നു. ടാക്‌സി വിളിച്ചാണ് തീര്‍ത്ഥാടകര്‍ നിലയ്ക്കല്‍ വരെ പോകുന്നത്. ഒന്നര മണിക്കൂറായി ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തിയില്ല. പമ്പയിലേക്ക് പോയ 19 ബസുകള്‍ തിരിച്ചെത്താത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
അതേസമയം പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട 3 ബസ്സുകളുടെ ചില്ലുകള്‍ തകര്‍ത്തു. കോഴിക്കോട്ട് നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങി. പൊലീസ് സംരക്ഷണയില്‍ കോണ്‍വോയ് അടിസ്ഥാനത്തിലാണ് സര്‍വീസ്. ബാംഗ്ലൂര്‍, സുല്‍ത്താന്‍ ബത്തേരി , മാനന്തവാടി എന്നിവിടങ്ങളിലേക്ക് ബസുകള്‍ പുറപ്പെട്ടു.
തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസ് ഇതുവരെ തുടങ്ങിയിട്ടില്ല. പൊലീസ് സംരക്ഷണം കിട്ടിയാല്‍ മാത്രം സര്‍വീസ് തുടങ്ങിയാല്‍ മതിയെന്നാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.
വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍.
"
https://www.facebook.com/Malayalivartha
























