പഞ്ചായത്ത് ഭരണത്തിലും കോൺഗ്രസിനുള്ളിൽ തമ്മിലടി; ഡിസിസി പ്രസിഡന്‍റിന് നേരെ പഞ്ചായത്തംഗം ചെറുപ്പെറിഞ്ഞു

പഞ്ചായത്ത് യോഗത്തിനിടെ ഇടുക്കി ഡിസിസി പ്രസിഡന്‍റിന് നേരെ ചെരുപ്പേറ്. വാഴത്തോപ്പ് പഞ്ചായത്തംഗമായ കെ.എം ജലാലുദീനാണ് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പ്രസിഡന്‍റിന് നേരെ ചെരുപ്പെറിഞ്ഞത്.
കോൺഗ്രസ്സും കേരളാകോൺഗ്രസ്സും ഒന്നിച്ചായിരുന്നു ഭരണം നടത്തിയിരുന്നത്. ഭരണസമിതിയുടെ കാലാവധി രണ്ടരക്കോല്ലം പിന്നിട്ടതോടെ മുന്നണി ധാരണപ്രകാരം കേരള കോൺഗ്രസ്സ് അംഗം പ്രസിഡന്‍റ് ആവും. വൈസ് പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിനും നൽകണം.
ഒന്നാം വാർഡ് മെമ്പറായ കെ.എം ജലാലുദ്ദീനെ വൈസ് പ്രസിഡന്‍റാക്കാമെന്നായിരുന്നു കോണ്‍ഗ്രസിലെ ധാരണ. എന്നാൽ ഇത് മാറിയതോടെയാണ് ജലാലുദീൻ പ്രകോപിതനായതും , ഡിസിസി യോഗത്തിനിടെ പ്രസിഡന്‍റിന് നേരെ ചെരിപ്പെറിഞ്ഞതും. അതേസമയം പ്രതിഷേധമറിയിച്ച് പാർട്ടി ഭാരവാഹിത്വങ്ങളിൽ നിന്നും ജലാലുദീൻ രാജിവച്ചു.
https://www.facebook.com/Malayalivartha


























