കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടല്‍.. വിധി നടപ്പാക്കാന്‍ സാവകാശം അനുവദിക്കാനാവില്ലെന്ന് കോടതി

കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാന്‍ സാവകാശം വേണമെന്ന ഹര്‍ജി തള്ളി. കെ.എസ്.ആര്‍.ടി.സിയാണ് ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. വിധി നടപ്പാക്കാന്‍ സാവകാശം അനുവദിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന എം പാനല്‍ ജീവനക്കാരെ പിരിച്ച് വിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു നടപടി. ഉത്തരവ് നടപ്പായാല്‍ ഏകദേശം 4000 എം പാനല്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും.
"
https://www.facebook.com/Malayalivartha
























