അടിവസ്ത്രം മാത്രം ധരിച്ച് ദേഹമാകെ കരിയും എണ്ണയും തേച്ച് മോഷണം; തമിഴ് മോഷണസംഘം കേരളത്തില്‍ വിലസുന്നു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമിഴ് മോഷണ സംഘങ്ങള്‍ വ്യാപകമാകുന്നു. കൂട്ടമായാണ് തമിഴ് സംഘം കേരളത്തിലെത്തിയിരിക്കുന്നത്. വിദഗ്ദമായാണ് ഇവരുടെ മോഷണം. അടിവസ്ത്രം മാത്രം ധരിച്ച് ശരീരത്തില്‍ കരിയും എണ്ണയും പുരട്ടിയാണ് ഇവര്‍ രാത്രിയില്‍ രംഗത്തെത്തുന്നത്. കൊട്ടാരക്കരയില്‍ നിന്ന് ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അടുത്തിടെ നടന്ന പല മോഷണക്കേസുകളിലും ഇവര്‍ പങ്കാളികളാണെന്ന് പോലീസിന് വിവരം ലഭിച്ചു. ഏതാനും പേര്‍ പിടിയിലായിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. സംഘം ചേര്‍ന്ന് പലയിടത്തായി ഇവര്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
രാത്രിയായാല്‍ ഇവര്‍ വേഷം മാറും അടിവസ്ത്രം മാത്രം ധരിച്ച് ശരീരമാകെ കരിതേക്കും. പിന്നാലെ ദേഹംമുഴുവന്‍ എണ്ണതേച്ച് മിനുസപ്പെടുത്തും. മോഷണത്തിനിടെ ഇവരെ പിടികൂടിയാലും കയ്യില്‍ നിന്ന് സുഖമായി വഴുതി രക്ഷപ്പെടാനാണ് ഈ രീതി. ശബ്ദം കേള്‍ക്കാതിരിക്കാന്‍ ചെരുപ്പൂരി അരയില്‍ കെട്ടിയിട്ടാണ് മോഷണം. മോഷണം നടന്ന ചില വീട്ടുകളിലെ സിസിടിവി ക്യാമറകളില്‍ ഇതെല്ലാം വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha
























