പൊലീസുകാരെ മർദ്ധിച്ച സംഭവത്തിൽ നാല് നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ട്രാഫിക് സിഗ്നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞ പോലീസുകാരെ മര്‍ദിച്ച സംഭവത്തിലലാണ് അറസ്റ്റ് .ബുധനാഴ്ച വൈകുന്നേരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമായിരുന്നു സംഭവം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥികളാണ് ഇവർ . ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ബൈക്ക് യാത്രക്കാരനായ യുവാവ് യു-ടേണ്‍ തിരിയുന്നതിനെ ട്രാഫിക് ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാരന് തടഞ്ഞു. ക്ഷുഭിതനായ യുവാവ് പോലീസുകാരനെ പിടിച്ചുതള്ളിയ ശേഷം തന്റെ സുഹൃത്തുക്കളെ ഫോണ്‍ ചെയ്ത് വി ളിച്ച് വരുത്തി. പോലീസുകാരനെ പിടിച്ച് തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ട് സമീപത്തുണ്ടായിരുന്ന എആര്‍ ക്യാമ്പിലെ രണ്ട് പോലീസുകാര്‍ സ്ഥലത്തെത്തി.
തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളജില്‍ നിന്നെത്തിയ ഇരുപതോളം വരുന്ന വിദ്യാര്‍ഥികള്‍ പോലീസുകാരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ വിന യചന്ദ്രന്, ശരത് എന്നീ പോലീസുകാര്‍ക്ക് പരിക്കേറ്റു. പിന്നീട് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തെങ്കിലും എസ്എഫ്ഐ നേ താക്കള്‍ ഇടപെട്ട് ഇവരെ മോചിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു.
https://www.facebook.com/Malayalivartha



























