കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മലയിടിച്ചില്‍... വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദേവികുളം ഗ്യാപ്പ് ഭാഗത്ത് മലയിടിച്ചില്‍. ഇതോടെ ഗ്യാപ്പ് ഭാഗത്തുകൂടിയുള്ള ഗതാഗതം ഇന്നു മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് നിരോധിച്ചതായി ദേശീയപാത അധികൃതര്‍ അറിയിച്ചു.വെള്ളിയാഴ്ച്ച വൈകിട്ട് നാലരയോടെ മലമുകളില്‍ ഇളകി നിന്നിരുന്ന പാറകളും മണ്ണും ചേര്‍ന്ന് മലയുടെ ഒരുഭാഗം പാതയിലേയ്ക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
ഈ സമയം വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇപ്പോള്‍ ഇടിഞ്ഞിരിക്കുന്നതിനു സമീപത്തുള്ള മലയിലും പാറകള്‍ ഇളകിയ നിലയിലുണ്ട്. ഇവ കൂടി പൊട്ടിച്ച് നീക്കുവാനുള്ള ജോലികള്‍ ആരംഭിച്ചു.
"
https://www.facebook.com/Malayalivartha



























