ഐസ്ക്രീം നിര്‍മ്മാണത്തിനുള്ള പഴച്ചാറുകള്‍ നിറച്ച ടിന്നുകള്‍ കയറ്റി വന്ന വാഹനത്തിന്റെ ടയര്‍ പൊട്ടി വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു
ടയര്‍ പൊട്ടിയ ഗുഡ്സ് കാരിയര്‍ വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു. ഇന്നു രാവിലെ 7.30ന് ചെങ്ങന്നൂര്‍ പന്തളം എം.സി റോഡില്‍ മുളക്കുഴ, കാരയ്ക്കാട് പാറയ്ക്കല്‍ പെട്രോള്‍ പമ്പിന് മുന്പിലായിരുന്നു അപകടം.
കോട്ടയം പേരൂരില്‍ നിന്നും ഐസ്ക്രീം നിര്‍മ്മാണത്തിനുള്ള പഴച്ചാറുകള്‍ നിറച്ച ടിന്നുകള്‍ കയറ്റി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
പൂര്‍ണമായും തേയ്മാനം സംഭവിച്ചിരുന്ന മുന്‍ വശത്തെ ടയറുകളിലൊന്ന് പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിന് ഇടതുവശത്ത് സ്ഥാപിച്ചിരുന്ന വൈദ്യുത പോസ്റ്റിലിടിച്ച് റോഡിലേക്ക് തന്നെ മറിയുകയായിരുന്നു. ഡ്രൈവര്‍ക്കും വാഹനത്തിനുള്ളിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.
https://www.facebook.com/Malayalivartha