തീയേറ്ററിൽ നിന്ന് ഒടിയൻ ലൈവ് സ്ട്രീം ചെയ്ത യുവാവിനെ പോലീസ് പിടികൂടി വെറുതെ വിട്ടു...
കഴിഞ്ഞ ദിവസം റിലീസായ മോഹൻലാൽ ചിത്രം ഒടിയൻ തീയേറ്ററിൽ നിന്ന് മൊബൈലിൽ ലൈവായി പുറത്തുവിട്ട യുവാവിനെ പോലീസ് പിടികൂടി വെറുതെ വിട്ടു. രാഗം തിയറ്ററിൽ നിന്ന് സിനിമ ലൈവായി പുറത്തുവിട്ട തൃശൂർ സ്വദേശിയെയാണ് വെറുതെ വിട്ടത്. പിടികൂടിയ വിവരം നിർമാതാക്കൾ അറിയുന്നതിന് മുമ്പ് ഫിലിം റെപ്രസെന്റേറ്റീവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി.
ഒരു മിനിറ്റ് മാത്രമേ ടെലക്കാസ്റ്റ് ചെയ്തിട്ടുള്ളുവെന്ന് പറഞ്ഞ് അതു ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നു. തിയറ്റററിൽനിന്നു വ്യാജ പകർപ്പ് എടുക്കുന്നതിനു എതിരെ ശക്തമായ പ്രചരണം നടത്തുന്നതിനിടയിലാണു പൊലീസ് പ്രതിയെ വിട്ടത്. പരാതിയുണ്ടായിരുന്നില്ല എന്നാണു പൊലീസ് നൽകുന്ന ന്യായീകരണം. എന്നാൽ പിടികൂടിയ മൊബൈലിൽനിന്നു ചിത്രം ലൈവായി പുറത്തുപോകുന്നതു കണ്ടെത്തിയിട്ടും നടപടിയുണ്ടാകാത്തത് സംശയത്തിനിട നൽകുന്നുണ്ട്.
https://www.facebook.com/Malayalivartha