ശാസ്തവട്ടത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; ഗുരുതര പരിക്കുകളോടെ സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശാസ്തവട്ടത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; ഗുരുതര പരിക്കുകളോടെ സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥി മരിച്ചു.സഹപാഠിക്ക് ഗുരുതരമായി പരിക്കേറ്റു. ശാസ്തവട്ടത്ത് പുലര്‍ച്ചെ ഒന്നോടെ ഗാന്ധിസ്മാരകത്തിന് സമീപമായിരുന്നു അപകടം. മേല്‍തോന്നയ്ക്കല്‍ പാട്ടത്തില്‍ പൊയ്കയില്‍ കണ്ണങ്കരകോണം നിഹമ്മദ് മന്‍സിലില്‍ സാബുജസീന ദമ്പതികളുടെ മകന്‍ സഹലാണ് മരിച്ചത്. സുഹൃത്തും കരുനാഗപ്പള്ളി സ്വദേശിയുമായ ഹുസൈനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ച സഹല്‍ മുടപുരത്തെ അറബിക് കോളജിലെ വിദ്യാര്‍ഥിയാണ്. അറബിക് കോളജിലെ സഹ വിദ്യാര്‍ഥിയാണ് ഹുസൈന്‍. മംഗലപുരം പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha
























