പ്രതിപക്ഷ എം എൽ എ മാർ ആരോപണങ്ങൾ ഉന്നയിക്കുന്നത് മാധ്യമ ശ്രദ്ധ ലഭിക്കാൻ വേണ്ടിമാത്രം;മുഖ്യമന്ത്രി നല്‍കിയത് ബില്ലുകള്‍ ശ്രദ്ധിക്കണമെന്ന നിർദേശം; കുറിപ്പിനെ കുറിച്ച് വിശദീകരണവുമായി സ്പീക്കർ

ആരുടെയും രാഷ്ട്രീയത്തിന് ലാഭത്തിന് ചുക്കാൻ പിടിക്കലല്ല സ്പീക്കറുടെ നിഷ്പക്ഷതയെന്ന് സ്പീക്കർ പി രാമകൃഷ്ണൻ. പ്രതിപക്ഷ എം എൽ എ മാർ വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് മാധ്യമന ശ്രദ്ധ ലഭിക്കാൻ വേണ്ടിമാത്രം.ബഹളത്തിനിടയില്‍ ബില്ലുകള്‍ ശ്രദ്ധിക്കാതെ പോകരുത് എന്ന കുറിപ്പാണ് മുഖ്യമന്ത്രി നല്‍കിയതെന്നാണ് സ്പീക്കര്‍ നല്‍കുന്ന വിശദീകരണം. അത്തരമൊരു കുറിപ്പ് നല്‍കുന്നതില്‍ എന്താണ് തെറ്റ്?
മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ഇനിയും ഇനിയും അത്തരമൊരു കുറിപ്പ്ഇതുപോലെ നൽകുകയാണെങ്കിൽ സ്വീകരിക്കുമെന്നും സ്പീക്കർ പറഞ്ഞു.
പ്രതിപക്ഷ ബഹളത്തിനിടയില്‍ സഭ പിരിച്ചു വിടാന്‍ മുഖ്യമന്ത്രി കുറിപ്പിലൂടെ നിര്‍ദേശം നല്‍കി എന്ന പ്രതിപക്ഷാരോപണത്തിന് ഒരു ചാനൽ ചർച്ചയ്ക്കിടയിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.
സഭയില്‍ കുറിപ്പ് നല്‍കാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി
ആഗോള ആണവരഹസ്യം എഴുതി തന്ന തരത്തിലാണ് മാധ്യമങ്ങള്‍ അതാഘോഷിച്ചത്. സഭ നടക്കുമ്പോള്‍ മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ കക്ഷിനേതാക്കളോ കുറിപ്പ് നല്‍കുന്നതില്‍ അസ്വാഭാവികതയില്ല.ഇത് ഒരു പുതിയ കാര്യമല്ല. മുഖ്യമന്ത്രി പലപ്പോഴും സഭയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇടപെടാറുണ്ട്. .അന്നത്തെ കുറിപ്പില്‍ പറഞ്ഞതെന്താണെന്ന് വെളിപ്പെടുത്താന്‍ മടിയില്ല. അന്ന് രണ്ട് ബില്ലുകള്‍ സഭയില്‍ ഉണ്ടായിരുന്നു. അവ ശ്രദ്ധിക്കാതെ പോകരുതെന്നായിരുന്നു പറഞ്ഞിരുന്നത്.
താന്‍ ഏകാധിപതിയാണെന്ന വിമര്‍ശനത്തിന് സ്പീക്കര്‍ സ്ഥാനത്തിരുന്നു കൊണ്ട് മറുപടി പറയുന്നില്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ യുഡിഎഫ് ഭരണകാലത്ത് സ്പീക്കറുടെ കസേര മറിച്ചിട്ടത് ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ പറ്റിയ തെറ്റായിരുന്നുവെന്നുന്നും ഭൂതകാലത്ത് പറ്റിയ തെറ്റ് സ്ഥിര നിക്ഷേപം ആക്കി അതിന്റെ പലിശ എല്ലാ കാലത്തുമനുഭവിക്കാമെന്ന് പ്രതിപക്ഷം കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതിലൂടെ സ്പീക്കര്‍ പദവിയെയും പി ശ്രീരാമകൃഷ്ണന്‍ എന്ന വ്യക്തിയെയും പുകമറയ്ക്കുള്ളില്‍ നിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും സ്പീക്കര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























