എച്ച 1 എന്‍ 1 ബാധിച്ച് 4 വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ബാലരാമപുരത്ത്

ഇന്ന് പുലര്‍ച്ചെ 3ന് എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എച്ച് 1 എന്‍ 1 ബാധിച്ച് 4 വയസ്സുകാരന്‍ മരിച്ചു. ഊക്കോട് സൗഹൃദ നഗറില്‍ കൃഷ്ണകുമാറിന്‍റെയും രമ്യയുടേയും മകന്‍ സൂരജ് കൃഷ്ണ (4) ആണ് എച്ച 1 എന്‍ 1 നെ തുടര്‍ന്ന് ന്യൂമോണിയ ബാധിച്ച് മരിച്ചത്.
എച്ച് 1 എന്‍ 1 നെ തുടര്‍ന്ന് ശ്വാസകോശത്തെ ബാധിച്ച് ന്യൂമോണിയ ആയി മാറിയതാണ് മരണത്തിന് കാരണമായതെന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സുരഭി കൃഷ്ണ (3) സഹോദരിയാണ്.
https://www.facebook.com/Malayalivartha


























