കൈറോൺ കൊച്ചി ഇൻറർനാഷണൽ ഫാഷൻ വീക്കിന് തുടക്കം ; രാവുകൾ പകലാക്കിയുള്ള ഫാഷൻ അവതരണത്തിനായി ഹോട്ടൽ കാസിനോ റാംപുകൾ ഒരുങ്ങി

കൈറോൺ കൊച്ചി ഇൻറർനാഷണൽ ഫാഷൻ വീക്കിന് തുടക്കമായി. രാവുകൾ പകലാക്കിയുള്ള ഫാഷൻ അവതരണത്തിനായി ഹോട്ടൽ കാസിനോയിൽ ആണ് റാംപുകൾ ഒരുക്കിയിരിക്കുന്നത്. സ്റ്റോം ഫാഷൻ കമ്പനി അവതരിപ്പിക്കുന്ന ഫാഷൻ വീക്കിൽ പ്രശസ്തരായ 6 ഡിസൈനർമാരാണ് പങ്കെടുക്കുന്നത്. മൂന്നുദിവസങ്ങളിലായി ഡിസൈനർ വിസ്മയങ്ങൾ അവതരിപ്പിച്ചുകൊണ്ട് മോഡലുകൾ റാംപിൽ ചുവടുവയ്ക്കും.മിസ്സ് ഇന്ത്യ ഗ്ലോബ് 2018 പ്രമുഖ സിനിമാ താരവുമായ അർച്ചന രവിയാണ് ഷോയുടെ ബ്രാൻഡ് അംബാസഡർ. കേരളത്തെ പ്രതിനിധീകരിക്കുന്നത് കൊച്ചിയുടെ പ്രിയ ഫാഷൻ ഡിസൈനർ ഹരി ആനന്ദ് ആണ്.
ഓരോ ദിവസവും 2 ഡിസൈനർമാരുടെ കലാവിഷ്കാരങ്ങൾ ആണ് റാംപിൽ അവതരിപ്പിക്കുന്നത്. വൈകിട്ട് 7 30 നും 8 30 നുമായി ഷോ അരങ്ങേറും.ഫാഷൻ വ്യവസായത്തിലെ പ്രമുഖരും ഡിസൈനർമാരും ടെക്സ്റ്റൈൽ ബ്രാൻഡ് പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും പരിപാടിയിൽ പങ്കെടുക്കും. ന്യൂയോർക്കിൽ നിന്നുള്ള പ്രശസ്ത ഡിസൈനർ സഞ്ജന ജോൺ അവതരിപ്പിക്കുന്ന ബ്യൂട്ടിഫുൾ ബാഷ് ഫുൾ കളക്ഷൻ ഓടെയാണ് ഷോ ആരംഭിക്കുക.ഇവാൻക ട്രംപ് മെലാനിയ ട്രംപ് സഞ്ജന ജോൺ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ട്.ഷോയുടെ രണ്ടാംദിവസം ചെന്നൈയിൽനിന്നുള്ള ഡിസൈനർ ജൂൾസ് ഇദി അമീൻ അവതരിപ്പിക്കുന്ന ബീച്ച് വെയർ കളക്ഷനും അവതരിപ്പിക്കും.സമാപനദിവസമായ ഞായറാഴ്ച കൊച്ചിയുടെ പുതുമുഖ ഡിസൈനർ ഹരിയുടെ പോയട്രി ഓഫ് യൂത്ത് റൺവേയിൽ എത്തും. പ്രശസ്ത നടീനടന്മാർ സ്പോർട്സ് താരങ്ങൾ എന്നിവർക്ക് പുറമേ ഫാഷൻ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളുമായി എത്തുന്നുണ്ട്. ഹോട്ടൽ കാസിനോ തുടർച്ചയായി ഏഴാം തവണയാണ് ഫാഷൻ വീക്കിന് ആതിഥേയത്വം വഹിക്കുന്നത്.
https://www.facebook.com/Malayalivartha


























