കൊച്ചി പനമ്പള്ളിയിലെ ബ്യൂട്ടിപാർലറിന് നേരെ പട്ടാപ്പകൽ വെടിവയ്പ്പ്

കൊച്ചിയിൽ പട്ടാപ്പകൽ വെടിവയ്പ്പ്. പനമ്പള്ളി നഗറിലെ പ്രശസ്‌തമായ ബ്യൂട്ടിപാർലറിന് നേർക്കാണ് ബൈക്കിലത്തിയ രണ്ട് പേർ വെടിയുതിർത്തത്. ബ്യൂട്ടിപാർലർ ഉടമയ്‌ക്ക് നേരത്തെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ആക്രമണം സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടെന്ന് സൂചന.
മുംബൈ അധോലോകത്തിലെ രവി പൂജാരിയുടെ പേര് പറഞ്ഞായിരുന്നു ഭീഷണി. വെടിയുതിർത്തവർ ബൈക്കിൽ രക്ഷപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.വെടിവയ്പ്പിൽ ആർക്കും പരിക്കുകളില്ല.
https://www.facebook.com/Malayalivartha
























