നാദാപുരത്ത് ആർ.എസ്.എസ് പ്രവർത്തകനെ കാറിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപിച്ചു

കോഴിക്കോട് നാദാപുരത്ത് ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റതായി റിപ്പോർട്ടുകൾ. അമ്പലക്കുളങ്ങര പൊയ്‌ക്കലിൽ ശ്രീജുവിനെയാണ് അക്രമി സംഘം വെട്ടിയത്.
കാറിലെത്തിയ ഒരു സംഘമാണ് വെട്ടി പരിക്കേൽപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ശ്രീജുവിനെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബി.ജെ.പി ഹർത്താൽ ദിനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനെയും ഭാര്യയെയും അക്രമിച്ച കേസിലെ പ്രതിയാണ് ശ്രീജു.
https://www.facebook.com/Malayalivartha
























