ഹർത്താൽ നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടാനാണ് ബിജെപിയുടെ ശ്രമം; സിപിഎം ഇനി അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രമേ ഹര്‍ത്താല്‍ പ്രഖ്യാപിക്കൂവെന്ന് കോടിയേരി

അനാവശ്യമായി ജനജീവിതം ദുസ്സഹപ്പെടുത്തി നടത്തുന്ന ഹർത്താലുകൾ നിയന്ത്രിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ഇനി അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രമേ ഹര്‍ത്താല്‍ പ്രഖ്യാപിക്കൂവെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ഹര്‍ത്താലുകള്‍ നിയന്ത്രിക്കണം. ജനവിരുദ്ധമാവരുത്. അഭിപ്രായസമന്വയത്തിന് സിപിഎം മുന്‍കൈയെടുക്കുമെന്നും ഹര്‍ത്താലില്‍ നിന്ന് വിദേശടൂറിസ്റ്റുകളെ ഒഴിവാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പ്രധാനമന്ത്രി കേരളത്തിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി തുറന്നടിച്ചു. പ്രധാനമന്ത്രി തന്നെ ഹർത്താലിനെ പിന്തുണയ്ക്കുന്നത് അസാധാരണ സംഭവം. ഹർത്താൽ നിരോധിക്കുകയല്ല നിയന്ത്രിക്കുകയാണ് വേണ്ടത്. ഹർത്താൽ നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടാനാണ് ബിജെപിയുടെ ശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























