Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരുമുടിക്കെട്ടുമായി കറുപ്പ് വസ്ത്രമണിഞ്ഞ് ശബരിമലയിൽ കയറാൻ എത്തിയ ട്രാൻസ്ജെൻഡർമാരെ പോലീസ് തടഞ്ഞപ്പോൾ മല കയറാതെ ട്രാൻസ്ജെൻഡർമാർ തിരിച്ച് പോയത് രണ്ടും കൽപ്പിച്ച്- പോലീസ് വെട്ടിലാകും

16 DECEMBER 2018 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഇരുമുടിക്കെട്ടുമായി കറുപ്പ് വസ്ത്രമണിഞ്ഞ് ശബരിമലയിൽ കയറാൻ എത്തിയ ട്രാന്സ്ജെന്ഡറുകളെ പോലീസ് തിരിച്ചയച്ചത് വൻ വിവാദമായിരിക്കുകയാണ്. ട്രാൻസ്ജെൻഡറുമാർ തന്നെ പറയുന്നത് തങ്ങൾ രൂപം മാറിയാൽ ശബരിമലയ്ക്ക് വിടാമെന്നാണ്, എങ്കിൽ മാത്രമേ സുരക്ഷാ ഒരുക്കാൻ കഴിയൂ, എന്നാണ്. അല്ലെങ്കിൽ മടങ്ങിപ്പോകണം എന്നാണ് പോലീസ് വ്യക്തമാക്കിയത് .

പോലീസുകാരുടെ ഈ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യാനിരിക്കുകയാണ് ട്രാൻസ്‌ജെൻഡറുമാർ. തങ്ങളുടെ മൗലികാവകാശത്തിലുള്ള കടന്നുകയറ്റമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. മാത്രമല്ല ട്രാൻസ്‌ജെൻഡർ നയം നടപ്പിലാക്കിയ സംസ്ഥാനം കൂടിയാണ് കേരളം. ആ നിലയ്ക്ക് അവരുടെ വേഷം മാറാൻ പറഞ്ഞതിന് പോലീസിന് കോടതിയിൽ മറുപടി പറയേണ്ടിവരും. മാത്രമല്ല ശബരിമലയിൽ കയറിയവരെ തടഞ്ഞു എന്ന ചോദ്യവും വരും. അതെ സമയം ഈ സംഭവത്തോടെ ഇനി ഭക്തന്മാർ ഒന്നും ചെയ്യേണ്ട യുവർത്തികളെയും ട്രാൻസ്‌ജെൻഡേഴ്സിനെയും പോലീസുകാർ തടഞ്ഞോളും എന്ന തരത്തിലുള്ള വ്യാപക പ്രചാരണമാണ് നടക്കുന്നത്.

ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട നാല് ട്രാന്‍സ്ജന്‍ഡറുകളെയാണ് എരുമേലിയില്‍ പോലീസ് തടഞ്ഞത്. സ്ത്രീവേഷം മാറ്റി പുരുഷന്‍മാരുടെ വേഷം അണിഞ്ഞാല്‍ ശബരിമലയില്‍ ദര്‍ശനം അനുവദിക്കാമെന്നായിരുന്നു പോലീസ് നിലപാട്. എന്നാല്‍ ഇത് നിരസിച്ചതോടെ പോലീസ് ഇവരെ മടക്കിയയച്ചു. ഒടുവില്‍ ദര്‍ശനം നടത്താന്‍ പുരുഷവേഷവും ധരിക്കാം എന്ന് പറഞ്ഞിട്ടും പോലീസുകാര്‍ തങ്ങളെ മടക്കിയയക്കുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു.

ഇന്നലെ രാത്രിയാണ് ഇവര്‍ കെട്ടുനിറച്ച് എറണാകുളത്തു നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ടത്. സ്‌പ്യെല്‍ബ്രാഞ്ചില്‍ തങ്ങള്‍ ശബരിമലയിലേക്ക് പോവുന്ന വിവരം അറിയിച്ചിരുന്നു. കെട്ടുനിറക്കുന്ന സമയത്തും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവരോടൊപ്പം എറണാകുളത്തുണ്ടായിരുന്നു. ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട നാലംഗ സംഘത്തിലെ അനന്യ പറയുന്നു: “ഞങ്ങള്‍ അവിടെ നിന്ന് ഒരു ടാക്‌സിയിലാണ് പുറപ്പെട്ടത്. നേരത്തെ തന്നെ ഞങ്ങള്‍ ശബരിമല ദര്‍ശനത്തിന് പോവുന്ന കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ അറിയിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന രഞ്ജുവിന്റെ വീട്ടില്‍ നിന്നാണ് ഞങ്ങള്‍ കെട്ടുനിറച്ചത്. ആ സമയം സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്നു. അവര്‍ കെട്ടുനിറക്കാന്‍ പോലും ഞങ്ങള്‍ക്ക് സഹായം നല്‍കി.

എന്നാല്‍ ടാക്‌സിയില്‍ കയറി പുറപ്പെട്ടതിന് ശേഷം ഞങ്ങള്‍ ഏത് വണ്ടിയിലാണ് പോവുന്നത്? എവിടെയെത്തി തുടങ്ങിയ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം വിളിച്ച് ചോദിച്ചിരുന്നു. പിന്നീട് തുടരെ ഫോണ്‍കോളുകളായിരുന്നു. നിലയ്ക്കല്‍ സ്‌റ്റേഷനില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് എരുമേലി പോലീസ് ആണ് വിളിച്ചത്. ഞങ്ങള്‍ എരുമേലിയിലെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. ട്രാന്‍സ്ജന്‍ഡറുകളായ ഞങ്ങളെ അധിക്ഷേപിച്ചുകൊണ്ടാണ് പോലീസ് സംസാരിച്ചത്.

എരുമേലി ഡിവൈഎസ്പി മധുസൂധനന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. നിങ്ങള്‍ ആണുങ്ങളല്ലേ, പെണ്ണുങ്ങളല്ലല്ലോ എന്നാണ് ഡിവൈഎസ്പി ചോദിച്ചത്. ഞങ്ങള്‍ ആണുങ്ങളുമല്ല, പെണ്ണുങ്ങളുമല്ല എന്ന് അദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ വേഷത്തില്‍ വന്നാല്‍ മതി. പുരുഷന്‍മാരുടെ പോലെ ഷര്‍ട്ടും പാന്റ്‌സും അല്ലെങ്കില്‍ ഷര്‍ട്ടും മുണ്ടും ഇട്ടുകൊണ്ട് വന്നാല്‍ ശബരിമലയില്‍ കയറാം എന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങള്‍ വേറെ പണിക്ക് പോവുന്നവരല്ലേ, ഭക്തരല്ലല്ലോ എന്ന് പറഞ്ഞ് ഞങ്ങളുടെ ഭക്തിയേയും ഐഡന്റിറ്റിയേയും ചോദ്യം ചെയ്തു. അത്രയും നേരം ആവശ്യപ്പെട്ടിട്ടും പോലീസ് ഞങ്ങളെ ദര്‍ശനത്തിന് അനുവദിച്ചില്ല.

ഒടുവില്‍ ശബരിമലയില്‍ പോവണമെന്ന ആഗ്രഹമുണ്ടായിരുന്നതുകൊണ്ട് വേണമെങ്കില്‍ പുരുഷന്‍മാരുടെ വേഷത്തില്‍ ഞങ്ങള്‍ വരാം എന്ന് പോലീസിനോട് പറഞ്ഞു. പക്ഷെ അപ്പോ പോലീസ് വീണ്ടും സ്റ്റാന്‍ഡ് മാറ്റി. ഇത്രയും നേരം പറഞ്ഞിട്ടും കേട്ടില്ലല്ലോ, ഇനിയിപ്പോ എനിക്ക് കൊണ്ടുപോവാന്‍ സൗകര്യമില്ല എന്നാണ് ഡിവൈഎസ്പി പറഞ്ഞത്. ഞങ്ങള്‍ സംരക്ഷണം ആവശ്യപ്പെട്ട് എസ് പി ഹരികുമാര്‍ സാറിനെ കാണാന്‍ പോവുകയാണ്. അതിന് കോട്ടയം എസ് പി ഓഫീസില്‍ നില്‍ക്കുന്നു.”

സംഭവത്തില്‍ ഡിവൈഎസ്പി എസ്. മധുസൂദനന്റെ പ്രതികരണം ഇങ്ങനെ: “നാല് പേരുടെ കൂട്ടത്തില്‍ വന്നിരുന്ന ഒരാള്‍ കഴിഞ്ഞ 13 വര്‍ഷമായി പുരുഷന്റെ വേഷത്തില്‍ തന്നെ ശബരിമലയില്‍ പോയിരുന്നയാളാണ്. ഇത്തവണ കോടതി ഉത്തരവുണ്ടെന്ന് പറഞ്ഞ് ഈ വര്‍ഷം ട്രാന്‍സ്ജന്‍ഡറായി തന്നെ ശബരിമലയില്‍ പോവണമെന്ന് പറഞ്ഞെത്തിയപ്പോള്‍ ഞങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. അങ്ങനെ പോയാല്‍ പ്രശ്‌നങ്ങളുണ്ടാവും, അതുകൊണ്ട് നിങ്ങള്‍ ആലോചിച്ച് തീരുമാനമെടുക്കാന്‍ പോലീസ് പറഞ്ഞു. നിലയ്ക്കലില്‍ നിന്ന് പോലീസ് സംരക്ഷണമാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നിലയ്ക്കലില്‍ അന്വേഷിച്ചപ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് അനുവദിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. അവര്‍ തിരികെ പോയി”.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends