ഫാദര്‍ കുര്യാക്കോസ് വലേലിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികളുടെ സമരം പള്ളിമുറ്റത്ത്; കതകടച്ച് കുര്‍ബാന നടത്തി പുതിയ വികാരി; നാടകീയ രംഗങ്ങളിലൂടെ ഇടുക്കി ചേറ്റുകുഴി പള്ളി

മുന്നറിയിപ്പില്ലാതെയാണ് വികാരിയെ സ്ഥാനത്ത് നിന്ന് നീക്കിയെന്നാരോപിച്ച് നേരത്തെ വികാരിയും ഒരു വിഭാഗം വിശ്വാസികളും കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇടുക്കി ചേറ്റുകുഴി പള്ളി വികാരിയെ മാറ്റിയതിനെത്തുടര്‍ന്ന് വിശ്വാസികള്‍ പ്രതിഷേധത്തിൽ. വികാരിയായിരുന്ന ഫാദര്‍ കുര്യാക്കോസ് വലേലിനെ തിരികെ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെട്ടാണ് വിശ്വാസികളുടെ സമരം. പള്ളി വികാരിയെ മാറ്റിയത് ഇടുക്കി ഭദ്രാസനാധിപനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതിനാലെന്ന് ആരോപണം. എന്നാല്‍, വികാരിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയറിയിച്ച് ഒരു വിഭാഗം വിശ്വാസികൾ പരാതി ഉന്നയിച്ചതിനാലാണ് സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് ഭദ്രാസനാധിപന്‍റെ വിശദീകരണം.
പള്ളി അകത്തുനിന്നും പൂട്ടി പുതിയ വികാരി എൻ പി ഏലിയാസ് കുർബാന നടത്തി. മുന്നറിയിപ്പില്ലാതെയാണ് വികാരിയെ സ്ഥാനത്ത് നിന്ന് നീക്കിയെന്നാരോപിച്ച് നേരത്തെ വികാരിയും ഒരു വിഭാഗം വിശ്വാസികളും കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഓർത്തഡോക്സ് ഇടുക്കി ഭദ്രാസനാധിപനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്‍റെ പ്രതികാരമായാണ് തനിക്കെതിരായ നടപടിയെന്ന് ഫാ. കുര്യാക്കോസ് വലേലി നേരത്തെ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha
























