കര്‍ണാടകയില്‍ ജനനം ; അധോലോക നേതാവ് ഛോട്ടാ രാജന്റെ സന്തതസഹചാരി; . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കു വധഭീഷണി ഉയര്‍ത്തിയതോടെ രവി പൂജാരി എന്ന മറുനാടന്‍ ഡോണ്‍ ആരെന്ന ചോദ്യം സംസ്‌ഥാനത്ത് ആദ്യം ഉയർന്നു; രവി പൂജാരി ഞെട്ടിക്കുന്ന ബാക്ക്ഗ്രൗണ്ട്...

സിനിമ നടി ലീന മരിയയുടെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ ഇന്നലെയുണ്ടായ വെടിവെയ്പ് ഏവരെയും ഞെട്ടിച്ചു. വെടിവെപ്പിന് ശേഷം ബ്യൂട്ടി പാർലറിനു സമീപം വെടിയുതിർത്തവർ ഉപേക്ഷിച്ച് പോയ കടലാസിൽ ഹിന്ദിയിൽ രവി പൂജാരി എന്ന് എഴുതിയിരുന്നു. മുംബൈ അധോലോക നായകരിൽ ഒരാളായ രവി പൂജാരി അങ്ങനെ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
കര്‍ണാടകയില്‍ ജനിച്ച രവി പൂജാരി അധോലോക നേതാവ് ഛോട്ടാ രാജന്റെ സന്തതസഹചാരിയായിരുന്നു. ഇപ്പോൾ ഓസ്‌ട്രേലിയയിൽ ആണെന്നാണ് കരുതുന്നത്. കര്‍ണാടകയില്‍ ജനിച്ച രവി വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച് ജോലി തേടി മുംബൈയിലേക്ക് വണ്ടികയക്കുകയായിരുന്നു. അന്ധേരിയിലെത്തിയ പൂജാരി അവിടെ ഗുണ്ടാസഘങ്ങളോടൊപ്പം ചേര്‍ന്നു. ബാലസള്‍ത്ത എന്ന ഗുണ്ടയെ വധിച്ചതോടെ പൂജാരി അധോലോക സംഘങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി. ആ വഴിയേ പിന്നീട് അധോലോക നായകരിൽ ഒരാളായ ഛോട്ടാ രാജന്റെ സംഘത്തിലെത്തി. ഛോട്ടാരാജന്റെ സഹായിയായി വര്‍ഷങ്ങളോളം മുംബൈ അധോലോകത്തെ വിറപ്പിച്ചിരുന്ന രവി തൊണ്ണൂറുകളുടെ പകുപതിയോടെ പതുക്കെ ദുബായിയിലേക്ക് ചേക്കേറി.
ദുബായിലേക്ക് കടന്ന രവി പൂജാരി ആദ്യം തുടക്കമിട്ടത് റിയല്‍ എസ്റ്റേറ്റ് ബിസിനസിലായിരുന്നു. രാഷ്ട്രീയത്തിലും സിനിമ മേഖലയിലും രവി പൂജാരിയുടെ വേരോട്ടം ഉണ്ടായി. നിരവധി രാഷ്ട്രീയ നേതാക്കളെയും സിനിമ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയും രവിക്കെതിരെയുണ്ട്.
1992 ല്‍ മുംബൈ സ്‌ഫോടമുണ്ടായതോടെ രവി പൂജാരിയും ഛോട്ടാ രാജനും ദാവൂദ് ഇബ്രാഹിമായി ഉടക്കിപ്പിരിഞ്ഞു. മതമാണ് ഇവര്‍ക്കിടയില്‍ പ്രശ്‌നമായതെന്നാണു കരുതുന്നത്. ബാബ്‌റി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിനു പ്രതികാരം ചെയ്‌ത ദാവൂദിനെ എതിര്‍ത്ത രാജനും പൂജാരിയും പതുക്കെ ഹിന്ദു ഡോണ്‍ പരിവേഷം കെട്ടി. തുടര്‍ന്ന് ഗുരു സത്താം ഡി കമ്പനിയിലെ അംഗങ്ങളായ വിനോദ് ഷെട്ടി, മോഹന്‍ കട്ടിയാന്‍ തുടങ്ങിയവരുമായി ചേര്‍ന്ന് രാജനും പൂജാരിയും ഇന്ത്യക്കു പുറത്തുനിന്ന് തെക്കനേഷ്യയിലുടനീളം ഗ്യാങ് രൂപീകരിച്ച് ബോളിവുഡ് താരങ്ങളെയും വ്യവസായികളെയും ഭീഷണിപ്പെടുത്തി വളര്‍ന്നു. എന്നാല്‍ 2000ല്‍ ഛോട്ടാ രാജനെ ദാവൂദ് ഇബ്രഹിം വധിക്കാന്‍ ശ്രമിച്ചതോടെ രവി അധോലോകമായി അകലം പാലിക്കുകയായിരുന്നു.
ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന്‍ എന്നീ വമ്പന്‍ പേരുകള്‍ക്കൊപ്പം മുംബൈ നഗരത്തെയും തെക്കേനേഷ്യന്‍ മാഫിയയെും കാലങ്ങളോളം വിറപ്പിച്ച പേരാണ് രവി പൂജാരി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കു വധഭീഷണി ഉയര്‍ത്തിയതോടെയാണ് രവി പൂജാരി എന്ന മറുനാടന്‍ ഡോണ്‍ ആരെന്ന ചോദ്യം സംസ്‌ഥാനത്ത് ആദ്യം ഉയർന്നു കേട്ടത്.
ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ്‌കുമാര്‍, കരണ്‍ ജോഹര്‍ എന്നീ ബോളിവുഡ് സെലിബ്രിറ്റികളെ പണമാവശ്യപ്പെട്ടും അല്ലാതെയും ഭീഷണിപ്പെടുത്തിയതിന്റെ പേരിലും രവി പൂജാരി വാർത്തകളിൽ നിറഞ്ഞു നിന്നു. ഷാരൂഖിന്റെ സുഹൃത്തും ബിസിനിസ് പങ്കാളിയുമായ കരീം മോറാനിയോട് ഒരുബന്ധവും പാടില്ലെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. 2014ല്‍ ഹാപ്പി ന്യൂ ഇയര്‍ എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് ഷാരൂഖിനു നേര്‍ക്കു ഭീഷണി ഉണ്ടായത്. തുടര്‍ന്നു പോലീസ് സുരക്ഷ ശക്‌തമാക്കുയിരുന്നു. യുവസെന്‍സേഷനായ ഗായകന്‍ അര്‍ജിത്ത് സിങ്ങിനോട് അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് രവി പൂജാരി ഭീഷണി ഉയര്‍ത്തിയതായി വാര്‍ത്ത ഉയര്‍ന്നു. എന്നാല്‍, അത്രയും പണം നല്‍കാനാവില്ലെന്ന് അറിയിച്ചപ്പോള്‍ തന്റെ സുഹൃത്തിനുവേണ്ടി രണ്ടു പരിപാടികള്‍ സൗജന്യമായി ചെയ്‌തുകൊടുക്കണമെന്നായിരുന്നു ആവശ്യം. കൂടാതെ ജെ.എന്‍.യു. വിവാദത്തിന്റെ പശ്‌ചാത്തലത്തില്‍ വിഘടനവാദി നേതാവ് സയീദ് അലീ ഷാ ഗീലാനിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയും പൂജാരി വാര്‍ത്തകളില്‍ നിറഞ്ഞു.
രാജ്യത്തെ വൻ നഗരങ്ങളിൽ വലിയ സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായിട്ടുള്ളയാളാണ് ലീന മരിയ പോൾ. 19 കോടിയുടെ തട്ടിപ്പിന് ഇവരെയും കൂട്ടാളി സുകേഷ് ചന്ദ്രശേഖറിനെയും ഡൽഹിയിൽ 2013-ലാണ് അറസ്റ്റ് ചെയ്തത്. 2015-ൽ മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിൽ ലീനയെയും സുഹൃത്ത് ചന്ദ്രശേഖറിനെയും മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അറസ്റ്റ് ചെയ്തു.
എന്നാൽ രവി പൂജാരിയെപ്പോലെ അധോലോക ബന്ധമുള്ളയാൾ, ഇത്തരമൊരു നീക്കം നടത്തുമോയെന്ന് പോലീസിന് സംശയമുണ്ട്. വെറും കടലാസിൽ രവി പൂജാരി എന്നെഴുതി ഇടുകയായിരുന്നു. ഇതും സംശയമുണർത്തുന്നു. കോണിപ്പടിയുടെ അധികം മുകളിലേക്ക് അക്രമി പോയിട്ടില്ല. മുകളിൽ ആദ്യം ഡെന്റൽ ക്ലിനിക്കാണ്. അതുകഴിഞ്ഞാണ് ബ്യൂട്ടി പാർലർ. അതിനടുത്തേക്ക് പോലും എത്താതെ ഇങ്ങനെയൊരു നീക്കം സംഘം എന്തിനാണ് നടത്തിയതെന്ന് വ്യക്തമായിട്ടില്ല. നടി സ്ഥലത്തുള്ള ദിവസമല്ല അക്രമത്തിന് തിരഞ്ഞെടുത്തതും. ഉച്ചത്തിൽ പാട്ടുവച്ചിരുന്നതിനാൽ വെടിയൊച്ച കേട്ടില്ലെന്നാണ് ബ്യൂട്ടി പാർലർ ജീവനക്കാർ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
https://www.facebook.com/Malayalivartha
























