എരുമേലിയില്‍ പോലീസ് തടഞ്ഞതിന് പിന്നാലെ പുതിയ കരുനീക്കങ്ങളുമായി ട്രാന്‍സ്ജന്‍ഡേഴ്സ്; തന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും, പറ്റില്ലെന്ന് മറുപടി നൽകിയാൽ എന്തുകൊണ്ടാണെന്നും വ്യക്തമാക്കണമെന്ന് ദർശനം സാധ്യമാകാതെ വന്ന, ട്രാന്‍സ്ജന്‍ഡേഴ്സ് പ്രതികരിക്കുന്നു...

ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ട നാല് ട്രാന്‍സ്ജന്‍ഡറുകളെ എരുമേലിയില്‍ പോലീസ് തടഞ്ഞതിന് പിന്നാലെ പുതിയ കരുനീക്കങ്ങളുമായി ട്രാന്‍സ്ജന്‍ഡേഴ്സും രംഗത്ത് എത്തി. തങ്ങളെ കയറ്റിവിടില്ലെന്ന് വാശി പോലീസിനാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാർ ശക്തമായി പ്രതികരിക്കുകയാണ് ഇപ്പോൾ. തന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പറ്റില്ലെന്ന് വ്യക്തമാക്കിയാല്‍ മാത്രമെ തിരികെ എറണാകുളത്തേക്ക് തിരിച്ചുപോകുകയൊള്ളുവെന്നും അവർ വ്യക്തമാക്കുന്നു. അഥവാ പറ്റില്ലെന്ന് തന്നെയാണ് പറയുന്നതെങ്കിൽ എന്തുകൊണ്ട് കയറാന്‍ പാടില്ലെന്നുള്ള കാര്യം കൂടി വ്യക്തമാക്കണമെന്നും അവര്‍ പറയുന്നു.
എറണാകുളത്തുനിന്നും രാത്രി 12.30ന് കെട്ടി നിറച്ച് പുറപ്പെടുമ്പോള്‍ മുതല്‍ തങ്ങളെ പോലീസ് വിളിച്ചുകൊണ്ടാണിരുന്നത്. എരുമേലിയില്‍ എത്തിയതിന് ശേഷം സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സ്ത്രീവേഷത്തില്‍ പോയാല്‍ പ്രതിഷേധമുണ്ടാകുമെന്നും വേഷം മാറിവേണം പോകാന്‍ എന്നും പോലീസ് പറഞ്ഞുവെന്നും അവര്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് ഒരു തരത്തിലുള്ള ബഹുമാനവും പോലീസ് തന്നില്ലെന്നും വനിതാ പോലീസ് അടക്കം തങ്ങളോട് മോശമായാണ് പെരുമാറിയതെന്നും ഇവര്‍ ആരോപിക്കുന്നു.
താന്‍ ആദ്യമായല്ല ശബരിമലയില്‍ എത്തുന്നതെന്നും. ആര്‍ത്തവം അടക്കമുള്ള ഇല്ലാത്തതിനാല്‍ പൂര്‍ണശുദ്ധിയില്‍ തന്നെയാണ് തങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും ഇവിടെ എതിര്‍പ്പ് സംഘപരിവാറിനല്ല പോലീസിന് മാത്രമാണെന്നും അവര്‍ വ്യക്തമാക്കുന്നു. തങ്ങളുടെ വാഹനം തിരികെ പോയെന്നും സര്‍ക്കാര്‍ തന്നെ ഞങ്ങള്‍ക്ക് വാഹനമടക്കമുള്ള സൗകര്യങ്ങള്‍ നല്‍കി ശബരിമലയില്‍ എത്തിക്കണമെന്നും തൃപ്തി ഷെട്ടി പറഞ്ഞു. നിലവില്‍ അവര്‍ കോട്ടയത്ത് ഡിവൈഎസ്പി ഓഫീസിലാണുള്ളത്.
പുലര്‍ച്ചെ നാല് മണിയോടെയാണ് രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നീ ട്രാന്‍സ്ജെന്‍ഡറുകള്‍ അടങ്ങുന്ന സംഘമാണ് ശബരിമലയിലെത്തിയത്. കഴിഞ്ഞ ദിവസം ഏഴ് പേരടങ്ങുന്ന സംഘമാണ് സുരക്ഷ ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്. സുരക്ഷ ആവശ്യപ്പെട്ട് പോലീസിന് കത്ത് നല്‍കുകയും ചെയ്തു.
അതേ സമയം നിയമപരമായ വ്യക്തത ലഭിക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് കോട്ടയം എസ്പി എസ്. ഹരിശങ്കര്‍ വ്യക്തമാക്കിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ ഉപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസുകാരുടെ ഈ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യാനിരിക്കുകയാണ് ട്രാൻസ്‌ജെൻഡറുമാർ. തങ്ങളുടെ മൗലികാവകാശത്തിലുള്ള കടന്നുകയറ്റമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. മാത്രമല്ല ട്രാൻസ്‌ജെൻഡർ നയം നടപ്പിലാക്കിയ സംസ്ഥാനം കൂടിയാണ് കേരളം. ആ നിലയ്ക്ക് അവരുടെ വേഷം മാറാൻ പറഞ്ഞതിന് പോലീസിന് കോടതിയിൽ മറുപടി പറയേണ്ടിവരും. മാത്രമല്ല ശബരിമലയിൽ കയറിയവരെ തടഞ്ഞു എന്ന ചോദ്യവും വരും. അതെ സമയം ഈ സംഭവത്തോടെ ഇനി ഭക്തന്മാർ ഒന്നും ചെയ്യേണ്ട യുവർത്തികളെയും ട്രാൻസ്‌ജെൻഡേഴ്സിനെയും പോലീസുകാർ തടഞ്ഞോളും എന്ന തരത്തിലുള്ള വ്യാപക പ്രചാരണമാണ് നടക്കുന്നത്.
വേഷം മാറ്റി പുരുഷന്‍മാരുടെ വേഷം അണിഞ്ഞാല്‍ ശബരിമലയില്‍ ദര്‍ശനം അനുവദിക്കാമെന്നായിരുന്നു പോലീസ് നിലപാട്. എന്നാല്‍ ഇത് നിരസിച്ചതോടെ പോലീസ് ഇവരെ മടക്കിയയച്ചു. ഒടുവില്‍ ദര്‍ശനം നടത്താന്‍ പുരുഷവേഷവും ധരിക്കാം എന്ന് പറഞ്ഞിട്ടും പോലീസുകാര്‍ തങ്ങളെ മടക്കിയയക്കുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























