വീണ്ടും കണ്ണൂരിനൊരു പൊൻതൂവൽകൂടി ..നഗരത്തിലെ മൂന്ന് പൈതൃക സ്മാരക കെട്ടിടങ്ങള്‍ സംരക്ഷിത സ്മാരകമാക്കുന്നു

ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടവയാണ്. ഒരു ജനതയുടെ , ഒരു പ്രദേശത്തിന്റെ ചരിത്രമെന്നാല്‍ അവര്‍ വസിക്കുന്ന ദേശത്തിന്റെയും കാലത്തിന്റെയും കഥ പറയുന്ന സ്മാരകങ്ങളാണ് . ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, മതപരം, സാംസ്കാരികം തുടങ്ങിയ സമസ്ത മേഖലകളുടെയും നേർക്കാഴ്ചകളായിരിക്കും ഈ ചരിത്ര സ്മാരകങ്ങൾ. വരും തലമുറയ്ക്ക് പഠിക്കാനുള്ള പാഠപുസ്തകമാണ് ഓരോ ചരിത്ര സ്മാരകങ്ങളും. ഇന്നലെകളുടെ ഗരിമ ഉദ്‌ഘോഷിച്ചു കൊണ്ട് ഇന്നു ശേഷിക്കുന്നതെന്തും സ്മാരകങ്ങളാണ്.
കണ്ണൂര്‍ നഗരത്തിലുള്ള വര്‍ഷങ്ങളുടെ പഴക്കമുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമായ മൂന്ന് പൈതൃക സ്മാരക കെട്ടിടങ്ങള്‍ സംരക്ഷിത സ്മാരകമായി മാറുന്നു എന്നത് കണ്ണൂരുകാർക്ക് മാത്രമല്ല കേരളത്തിനും അഭിമാനിക്കാവുന്ന വക നൽകുന്നുണ്ട്. .
.
കണ്ണൂര്‍ നഗരത്തിലുള്ള വര്‍ഷങ്ങളുടെ പഴക്കമുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമായ പട്ടാളപ്പള്ളി,പയ്യാമ്പലം ഗേള്‍സ് ഹൈസ്‌കൂള്‍ കെട്ടിടം ഹാന്‍വീവിന്റെ പഴയ കെട്ടിടം എന്നിവയാണ് പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത് .
ഹാന്‍വീവ് കെട്ടിടം കൈത്തറി മ്യൂസിയമാക്കി മാറ്റുമെന്ന് ഇവടെ സന്ദർശനം നടത്തിയ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു
പട്ടാളപ്പള്ളിയായി അറിയപ്പെടുന്ന കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് അടുത്തുള്ള സെയിന്റ് ജോണ്‍സ് ചര്‍ച്ചാണ് വേറൊരു സ്‌മാരകം. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പ്രത്യേകം പണിത പള്ളിയാണിത്.1811 ലാണ് പള്ളി നിര്‍മിച്ചത്.
കണ്ണൂരിലെ പ്രസിദ്ധമായ ബാലിക വിദ്യാലയവും പിന്നീട് കണ്ണൂര്‍ ഗേള്‍സ് സ്‌കൂളുമായി മാറിയ കെട്ടിടമാണ് പൈതൃക സ്മാരകമാക്കുന്ന മറ്റൊരു കെട്ടിടം.
വേഗത്തില്‍ തന്നെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നു കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം പറഞ്ഞു .
കണ്ണൂര്‍ വിമാനത്താവളം യാഥാർഥ്യമായതോടെ ഉത്തര മലബാറിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷ.സഞ്ചാരികള്‍ക്ക് നാടിന്റെ പൈതൃകവും സംസ്‌കാരവും മനസ്സിലാക്കാന്‍ അവസരം ഒരുക്കുന്നതിന് കൂടിയാണ് ഇവ സംരക്ഷിത സ്മാരകങ്ങളാക്കുന്നത്.
https://www.facebook.com/Malayalivartha
























