കുടുംബശ്രീ ജീവനക്കാര്‍ അവധിയെടുക്കാതെ വനിതാ മതിലില്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസ് ചെറുക്കുമെന്നും, നിയമനടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

കുടുംബശ്രീ ജീവനക്കാര്‍ അവധിയെടുക്കാതെ വനിതാ മതിലില്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസ് ചെറുക്കുമെന്നും, നിയമനടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന മുല്ലപ്പള്ളി. വനിതാ മതില്‍ എന്തിനെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാത്ത സര്‍ക്കാര്‍ നടത്തുന്ന വനിതാ മതില്‍ പ്രഹസനമാണ്.
സ്ത്രീ സംരക്ഷണത്തെ കുറിച്ച് പറയാന്‍ സി.പി.എമ്മിന് ധാര്‍മ്മിക അവകാശമില്ല. സ്ത്രീ പീഡനക്കേസുകളില്‍ ഒരു ഭാഗത്ത് സി.പി.എം നേതാക്കളാണ് പ്രതികളാകുന്നത്. പി.കെ.ശശിക്കെതിരായ പീഡനാരോപണത്തില്‍ പരാതിക്കാരിക്ക് നീതി ലഭിച്ചില്ല. സര്‍ക്കാര്‍ പരാജയത്തിന്റെ പടുകുഴിയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.പുനഃസംഘടന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























