അഞ്ചുവര്‍ഷമായി അസോസിയേഷനില്‍ നടക്കുന്ന പകല്‍ക്കൊള്ള; എറണാകുളം ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷനെതിരെ അംഗങ്ങളുടെ ഞെട്ടിക്കുന്ന ആരോപണം; ഇതു സംബന്ധിച്ച ഓഡിയോ ക്ലിപ്പുകള്‍ മലയാളിവാര്‍ത്ത പുറത്തുവിടുന്നു

എറണാകുളം ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷനെതിരെ അംഗങ്ങളുടെ ഞെട്ടിക്കുന്ന ആരോപണം. ഇതു സംബന്ധിച്ച ഓഡിയോ ക്ലിപ്പുകള്‍ മലയാളിവാര്‍ത്ത പുറത്തുവിടുന്നു. അഞ്ചുവര്‍ഷമായി അസോസിയേഷനില്‍ നടക്കുന്ന പകല്‍ക്കൊള്ളയെക്കുറിച്ചാണ് ഇപ്പോള്‍ ചോദ്യങ്ങളുയരുന്നത്. ഒരുവിധ ഇലക്ഷനുമില്ലാതെ, അഞ്ചാറാളുകള്‍ കൈയ്യടക്കി വച്ചിരിക്കുന്നു. അസോസിയേഷനു നേര്‍ക്ക് പവിത്രന്‍ അജിത്തും, മമ്മി സെഞ്ച്വറിയുമൊക്കെ രംഗത്തെത്തിയിരിക്കുന്നു. അസോസിയേഷനെതിരെ ഹൈക്കോടതിയെ സമീപിക്കുകയോ, വകുപ്പുമന്ത്രിയെക്കണ്ട് പരാതി നല്കുകയോ വേണമെന്നാണ് ചില അംഗങ്ങളുടെ ആവശ്യം. വിശദമായ നിവേദനവുമായി മുഖ്യമന്ത്രിയെ സമീപിക്കാനും പദ്ധതിയിടുന്നു.
ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷനിലെ ഈ പൊട്ടിത്തെറിക്കു പിന്നില്‍ തന്റേടത്തോടെ രംഗത്തെത്തിയ രണ്ടുമൂന്നംഗങ്ങളാണ്. സീലിംഗ് ചാര്‍ജ് എന്നപേരില്‍ പോസ്റ്ററൊന്നിന് 9 രൂപ മുപ്പത് പൈസയാണ് അസോസിയേഷന്‍ ഈടാക്കുന്നത്. കൂടാതെ പടം റിലീസു ചെയ്യാന്‍ പതിനേഴായിരത്തോള രൂപയും. ഇതിനൊന്നും കൃത്യമായ രേഖ നല്‍കുകയോ, കണക്കുകള്‍ സൂക്ഷിക്കുകയോ ചെയ്യുന്നില്ല. ചെറിയ പടങ്ങള്‍ റിലീസ് ചെയ്യുന്നവര്‍ക്കാണ് ഇത് ഏറെ ഭാരം. സീഠല്‍ ചെയ്യുന്ന പോസ്റ്ററുകളില്‍ വളരെക്കുറച്ചു ഭാഗമെ ഒട്ടിക്കുകയുള്ളൂ. ഇതുകൊണ്ട് ജീവിക്കുന്ന അഞ്ചാറാളുകളുണ്ട്. അഞ്ചുവര്‍ഷമായി ഇലക്ഷനില്ല അടിച്ചുമാറ്റുന്നത് കോടികളാണ്. എസിയുമിട്ട് ഫൈവ്സ്റ്റാര്‍ ഫുഡും കഴിച്ച് ഈ അഞ്ചാറുപേര്‍ പണമൊക്കെ അടിച്ചുമാറ്റുന്നു. അടിയന്തിരമായി റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ ഓഫീസും ബില്‍ഡിംഗുമൊന്നുമുണ്ടാകില്ല. അംഗങ്ങളുടെ രൂക്ഷവിമര്‍ശനം ഇത്തരത്തിലാണ്.
കടുത്ത പ്രതിസന്ധി നേരിടുന്ന മലയാള സിനിമാ നിര്‍മ്മാതാക്കളുടെ ചോരയൂറ്റിക്കുടിക്കുകയാണ് ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ എന്നാണിവരുടെ പരാതി. ഈ അഴിമതിക്കെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ അവരെ ഒറ്റപ്പെടുത്തി തീര്‍ത്തെടുക്കും. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് അംഗങ്ങള്‍ വിമര്‍ശനമുയര്‍ത്തുന്നത്.
https://www.facebook.com/Malayalivartha
























