Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തിലെ വലിയ പരിശ്രമവുമായി കേരളം... തായ് ലന്റിന് ശേഷം ബൃഹത്തായ പ്രളയനിരപ്പ് മാപ്പിങ്ങ് പഠനം നടത്തിയ കേരളം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാകും; മൂന്നാള്‍ പൊക്കത്തില്‍ നിന്നും പതിനായിരക്കണക്കിന് പേരെ രക്ഷിച്ചെടുത്തെന്ന സത്യം പുറത്ത് വരുമ്പോള്‍...

16 DECEMBER 2018 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളം പ്രളയത്തെ അതിജീവിച്ചത് അല്‍ഭുതത്തോടെ കണ്ടുനിന്ന ലോകത്തിനു മുമ്പില്‍ പ്രളയനിരപ്പ് മാപ്പിങ്ങ് വിജയകരമായി പൂര്‍ത്തിയാക്കിക്കൊണ്ട് വീണ്ടും സംസ്ഥാനം ലോകത്തിനു മാതൃകയാകുന്നു. അതേസമയം മാപ്പിങ്ങിലൂടെ പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.

18 അടിയോളം വെള്ളം കയറിയ ഭാഗങ്ങള്‍ കേരളത്തിലുണ്ടായെന്നാണ് പഠനം കാണിക്കുന്നത്. ഏകദേശം മൂന്നാളുകളേക്കാള്‍ താഴ്ച. ഈ ആഴത്തില്‍നിന്നാണ് പതിനായിക്കണക്കിനു മനുഷ്യരെ നമുക്കു രക്ഷിക്കാനായത്. വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ ഏറ്റവുമേറെ വലച്ച 14000 ഓളം സ്ഥലങ്ങളിലെ വെള്ളക്കെട്ടിന്റെ പൊക്കം, ഭൂമിശാസ്ത്രപരമായ സ്ഥാനം, വിശദാംശങ്ങള്‍ എന്നിവയാണ് റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നത്. പ്രളയജലം കയറിയ ആഴവും നീളവും റിപ്പോര്‍ട്ടില്‍ വിശദമായുണ്ട്. പ്രളയബാധിതമായ സ്ഥലങ്ങളിലെ പ്രളയസമയത്തും ഇപ്പോഴുമുള്ള ചിത്രങ്ങള്‍ സമാഹരിച്ചിട്ടുണ്ട്. അവ താരതമ്യം ചെയ്ത് നാശത്തിന്റെ രൂക്ഷത തിട്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

ജലവിഭവ വികസന വിനിയോഗ കേന്ദ്രം, കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്, കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് സെന്റര്‍, എംജി സര്‍വകലാശാല, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ലോകത്തിനുതന്നെ മാതൃകയായ ഈ പഠനറിപ്പോര്‍ട്ട് തയ്യാറായിരിക്കുന്നത്. നിരവധി സന്നദ്ധപ്രവര്‍ത്തകരും മറ്റ് സംഘടനകളും പഠനത്തില്‍ പങ്കെടുത്തു. ഫേസ്ബുക്കു് തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കി ഈ പ്രവര്‍ത്തനത്തെ സഹായിച്ചിരുന്നു. പദ്ധതിയുടെ അടുത്ത പടിയായി വെള്ളം കയറിയ പ്രദേശങ്ങളില്‍ വിശദാംശങ്ങളുള്ള ഫലകങ്ങള്‍ സ്ഥാപിക്കും. അതില്‍ എത്ര പൊക്കത്തില്‍ വെള്ളം കയറി എന്നു കൃത്യമായി രേഖപ്പെടുത്തും. ഭാവിയില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ പൊതുജനത്തിനും രക്ഷാപ്രവര്‍ത്തകര്‍ക്കും ഇതു വളരെ സഹായകരമായിരിക്കും. ഇതിനുമുമ്പ് തായ് ലന്റില്‍ മാത്രമാണ് ഇത്ര ബൃഹത്തായ പഠനം നടന്നിട്ടുള്ളതെന്ന് എന്നുകൂടി അറിയുമ്പോള്‍ ഈ പഠനം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാകുമെന്ന് നമുക്ക് ഉറപ്പിച്ചു പറയാനാകും.

അതായത്, ഇനി വരാന്‍ പോകുന്ന വെള്ളപ്പൊക്കം, അതെന്നായാലും കേരളം കൂടുതല്‍ കരുതലോടെയാകും അതിനെ നേരിടുക. പ്രകൃതിയെ വികൃതമാക്കുന്ന നമ്മുടെ ചെയ്തികളും പരിസ്ഥിതിയെ മറന്നുള്ള നിര്‍മ്മാണങ്ങളും കൂടി ഒഴിവാക്കിയാല്‍ മലയാളിക്ക് ഒരു പ്രളയത്തെയും ഭയക്കേണ്ടതില്ലെന്നു ചുരുക്കം. അതല്ല, അനുഭവം കൊണ്ടും പഠിക്കില്ല എന്നാണെങ്കില്‍ നമ്മെ രക്ഷിക്കാന്‍ ഒരു പഠനത്തിനും കഴിയുകയുമില്ല.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends