ഇടത്, വലത് മുന്നണികളുടെ ഭാഗമായി നിന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച ശേഷം, വിജയിപ്പിച്ച മുന്നണികളെയും പ്രവര്‍ത്തകരെയും വഞ്ചിച്ച് താല്‍ക്കാലിക രാഷ്ട്രീയ ലഭത്തിനായി പലവട്ടം കാലുമാറ്റം നടത്തിയിട്ടുള്ള പി.സി ജോര്‍ജിനെ യു.ഡി.എഫില്‍ എടുക്കരുതെന്ന് യൂത്ത്ഫ്രണ്ട്

ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമയിലെ മാന്‍ഡ്രേക്കിനെ അനുസ്മരിപ്പിക്കുന്ന പി.സി ജോര്‍ജ്ജിനെ മുന്നണിയിലെടുത്ത് യു.ഡി.എഫിനെ തകര്‍ക്കരുതെന്ന് കേരളാ കോണ്‍ഗ്രസ് യുവജനവിഭാഗം യൂത്ത് ഫ്രണ്ട് (എം) ആവശ്യപ്പെട്ടു. അഴിമതിയുടെയും വര്‍ഗ്ഗീയതയുടെയും പര്യയമായ ബി.ജെ.പിക്കൊപ്പം പി.സി ജോര്‍ജ്ജ് ചേരന്‍ തീരുമാനിച്ചപ്പോള്‍ തന്നെ അവര്‍ അഞ്ച് സംസ്ഥനങ്ങളില്‍ ദയനിയമായി പരാജയപ്പെട്ടു.
പൂഞ്ഞാറില്‍ ജോര്‍ജിനെ പിന്‍തുണച്ച പ്രബല സമുദായങ്ങള്‍ തള്ളിപ്പറയുകയും ചെയ്തു. എസ്.എന്‍.ഡി.പിയേയും, ദളിത് വിഭാഗങ്ങളെയും അധിക്ഷേപിച്ച് പൂഞ്ഞാറിലെ ജനങ്ങളാല്‍ വെറുക്കപ്പെട്ട പി.സി ജോര്‍ജ് നിലനില്‍പ്പിനായാണ് യു.ഡി.എഫില്‍ തിരികെ കയറിപ്പറ്റനായി നടത്തുന്ന കുല്‍സിത നീക്കം വിലപ്പോകില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ഇടത്, വലത് മുന്നണികളുടെ ഭാഗമായി നിന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച ശേഷം, വിജയിപ്പിച്ച മുന്നണികളെയും പ്രവര്‍ത്തകരെയും വഞ്ചിച്ച് താല്‍ക്കാലിക രാഷ്ട്രീയ ലഭത്തിനായി പലവട്ടം കാലുമാറ്റം നടത്തിയിട്ടുള്ള പി.സി ജോര്‍ജിനെ എല്ലാവരും കൈവിട്ടതാണ്. അഴിമതിക്കെതിരേ ഒറ്റയാന്‍ പോരാട്ടം നടത്തുമെന്ന് പൂഞ്ഞാറിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോര്‍ജ് ഇരുമുന്നണി നേതാക്കളെയും അധിക്ഷേപിക്കുകയാണ്.
ഉമ്മന്‍ ചാണ്ടിയെയും, കെ.എം മാണിയെയും ഉള്‍പ്പെടെ അടച്ചക്ഷേപിച്ച ജോര്‍ജ് എന്ന ജൂണിയര്‍ മാന്‍ട്രേക്കിനെ എടുത്ത് യു.ഡി.എഫ് എന്ന സ്വര്‍ഗ്ഗത്തെ നരകമാക്കരുതെന്നും യൂത്ത് പ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗം യു.ഡി.എഫ് നേതൃത്വത്തോട് അവശ്യപ്പെട്ടു.
കേരളാകോണ്‍ഗ്രസില്‍ ലയിച്ച ശേഷം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ചീഫ് വിപ്പായി കഴിയവെയാണ് പി.സി ജോര്‍ജ്ജ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിക്കും മകന്‍ ജോസ് കെ.മാണിക്കും എതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ചത്. സോളാര്‍ വിവാദത്തില്‍ ജോസ് കെ.മാണിക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ പി.സി ആയിരുന്നു. പാര്‍ട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കിയതോടെ ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നീക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. രാജിവയ്ക്കാത്ത ജോര്‍ജ്ജിനെ അവസാനം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പുറത്താക്കുകയായിരുന്നു.
ഇരുമുന്നണിയുമായി അകന്ന ജോര്‍ജ്ജ് അടുത്തകാലത്ത് യു.ഡി.എഫിലേക്ക് മടങ്ങാന്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി നിയമസഭയില്‍ സംസാരിക്കാനുള്ള സമയം കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയേയും പി.കെ കുഞ്ഞാലിക്കുട്ടിയേയും സമീപിച്ചെങ്കിലും കെ.എം മാണിയുടെ എതിര്‍പ്പ് കാരണം നടന്നില്ല.
തുടര്‍ന്നാണ് കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സി.പി ഇരുപ്പുറപ്പിച്ചത്. എന്നാല്‍ പി.സിക്കൊപ്പമുള്ള പോക്ക് ശരിയാകില്ലെന്ന് ബി.ജെ.പി നേതാക്കള്‍ക്ക് തുടക്കത്തിലേ മനസിലായി. അതോടെയാണ് പി.സി ഡല്‍ഹിയിലേക്ക് പറന്നത്. രാഹുല്‍ഗാന്ധിയേയും സോണിയാഗാന്ധിയേയും നേരില്‍ കണ്ട് യു.ഡി.എഫ് പ്രവേശനം ഉറപ്പാക്കുകയാണ് ലക്ഷ്യം. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല. യു.ഡി.എഫ് നേതൃത്വത്തോട് ആലോചിക്കാതെ പി.സി ഡല്‍ഹിക്ക് പറന്നതില്‍ ഇവിടുത്തെ നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.
https://www.facebook.com/Malayalivartha
























