Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താനുള്ള സംവിധാനം ഒരുക്കാന്‍ ചുമതലപ്പെടുത്തിയ പൊലീസുകാര്‍ തന്നെ ആചാരലംഘനം നടത്തി, ഭക്തര്‍ പ്രതിഷേധിച്ചതോടെ ആചാരലംഘനം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് സന്നിധാനത്തിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ ജി. ജയദേവ്

18 DECEMBER 2018 08:47 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയില്‍ ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താനുള്ള സംവിധാനം ഒരുക്കാന്‍ ചുമതലപ്പെടുത്തിയ പൊലീസുകാര്‍ തന്നെ ആചാരലംഘനം നടത്തി. ഇതിനെതിരെ ഭക്തര്‍ പ്രതിഷേധിച്ചതോടെ ആചാരലംഘനം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് സന്നിധാനത്തിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ ജി. ജയദേവ് ഉറപ്പ് നല്‍കിയതോടെ ഭക്തര്‍ പിരിഞ്ഞ് പോയി. ദര്‍ശനത്തിനെത്തിയ നാല് ട്രാന്‍സ് ജെന്‍ഡേഴ്‌സിന് സുരക്ഷയൊരുക്കാന്‍ കൂടെ പോയ പൊലീസുകാരാണ് ആചാരലംഘനം നടത്തിയത്. മാണികപ്പുറം ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് പൊലീസുകാര്‍ ബൂട്ട് അഴിക്കാതെ കയറിയതാണ് വിവാദമായത്. ഇത് മനപ്പൂര്‍വമാണോ, അറിയാതെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഗതി ശ്രദ്ധയില്‍പ്പെട്ട ഭക്തര്‍ എതിര്‍പ്പുമായി സംഘടിച്ചതോടെ പൊലീസുകാര്‍ ബൂട്ടഴിച്ചു.

ഉടന്‍ തന്നെ സ്‌പെഷ്യല്‍ ഓഫീസര്‍ ജി.ജയദേവ് സ്ഥലത്തെത്തി ഭക്തരുമായി സംസാരിച്ചു. ആചാരംലംഘിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പും നല്‍കി. എല്ലാക്കൊല്ലവും അയ്യപ്പഭക്തരായി തന്നെയാണ് പൊലീസുകാര്‍ ശബരിമലയില്‍ ഡ്യൂട്ടി ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണത്തെ പ്രത്യേകസാഹചര്യത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ അതിന് മാറ്റം വരുത്തി. പൊലീസുകാര്‍ ബെല്‍റ്റ് ധരിക്കണമെന്നും ബൂട്ട്‌സ് ധരിക്കണമെന്നും സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഷീല്‍ഡ് കരുതിയിരിക്കണമെന്നും ഡി.ജി.പി നിര്‍ദ്ദേശിച്ചിരുന്നു. അത് തുടക്കത്തിലേ വലിയ വിവാദമായിരുന്നു. മുമ്പ് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ താടിപോലും വടിക്കില്ലായിരുന്നു. ഇത്തവണ അയ്യപ്പസൗഹൃദ പൊലീസ് എന്ന സംവിധാനം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നിരുന്നു.

ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് പരുഷമായി പെരുമാറിയ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെയും വ്യാപകപ്രതിഷേധമാണ് ബി.ജെ.പിയും ആര്‍.എസ്.എസും നടത്തിയത്. അന്ന് തന്നെ പൊന്‍രാധാകൃഷ്ണന്റെ കൂടെ വന്ന സ്വകാര്യവാഹനം എസ്.പി ഹരിശങ്കര്‍ തടഞ്ഞതും വിവാദമായിരുന്നു. എന്നാല്‍ മന്ത്രിയുടെ വാഹനം കടന്ന് പോയി ഏഴ് മിനിറ്റ് കഴിഞ്ഞാണ് സ്വകാര്യവാഹനം വന്നത്. അതിനാലാണ് തടഞ്ഞതെന്ന് എസ്.പി വിശദീകരിച്ചെങ്കിലും മന്ത്രിയുടെ കൂടെയുണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ എസ്.പിയോട് തട്ടിക്കയറി. കെ.സുരേന്ദ്രനെ യതീഷ് ചന്ദ്ര അറസ്റ്റ് ചെയ്തപ്പോഴും പൊലീസിനെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടായിരുന്നു.

ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയോടും മക്കളോടും പരുഷമായി പെരുമാറിയ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ മകന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. പൊലീസിനെതിരെ ബി.ജെ.പിയും പ്രതിപക്ഷവും നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടും അവരെ സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends