വനിതാ മതിലില്‍ വിദ്യാർത്ഥികളെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയും; നിലപാട് വ്യക്തമാക്കി കെ.എസ്.യു
മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഘ്യത്തിലുള്ള വനിതാ മതിലില്‍ വിദ്യാർത്ഥികളെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് കെ.എസ്.യു. സംഘപരിവാര്‍ ആശയങ്ങളും സി പി സുഗതനെ പോലുള്ളവര്‍ നേതൃത്വം നല്‍കുന്നതുമായ വര്‍ഗീയ മതിലിലില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇതിനെ സംഘടനാപരമായും നിയമപരമായും നേരിടുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു. ഇത് സംബന്ധിച്ച് നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം അഭിഭാഷകരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അഭിജിത്ത് വ്യക്തമാക്കി.
https://www.facebook.com/Malayalivartha