എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു....1763ഓളം കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങി

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കണ്ടക്ടര്‍ ക്ഷാമത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ താളംതെറ്റി. 5372 സര്‍വിസുകളില്‍ 1763 എണ്ണം ചൊവ്വാഴ്ച മുടങ്ങി . രാവിലെ മുതല്‍ ഉച്ചവരെ 980ഉം ഉച്ചക്കുശേഷം 783ഉം സര്‍വിസുകള്‍ തടസ്സപ്പെട്ടു. എംപാനല്‍ കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കി. താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ ഉള്‍പ്പെട്ട 1000 ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്.
നിലവിലെ സ്ഥിര ജീവനക്കാരെ എങ്ങനെ പുനഃക്രമീകരിച്ചാലും പരമാവധി 200 ഷെഡ്യൂളുകളേ ഇറക്കാനാവൂ. അധികഡ്യൂട്ടിക്ക് സ്ഥിരം കണ്ടക്ടര്‍ക്ക് അധികവേതനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, പിരിച്ചുവിടപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്ഥിരം ജീവനക്കാരില്‍ നല്ലൊരു ശതമാനവും ഇതിന് തയ്യാറായില്ല. അതേസമയം ട്രേഡ് യൂനിയനുകള്‍ പ്രക്ഷോഭമാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച സെക്രട്ടേറിയറ്റിലേക്ക് യൂനിയനുകള്‍ സംയുക്ത മാര്‍ച്ച് നടത്തും. സി.െഎ.ടി.യു കേസില്‍ കക്ഷി ചേരും. എംപാനല്‍ ജീവനക്കാരുടെ കൂട്ടായ്മയും സെക്രട്ടേറിയറ്റിലേക്ക് ലോങ്മാര്‍ച്ച് നടത്തും. ആലപ്പുഴയില്‍നിന്ന് 20ന് ആരംഭിക്കുന്ന ലോങ്മാര്‍ച്ച് അഞ്ച് ദിവസത്തെ പര്യടനത്തിനുശേഷം തിരുവനന്തപുരത്ത് സമാപിക്കും.
https://www.facebook.com/Malayalivartha
























