Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്‍എസ്എസ് കട്ട സപ്പോര്‍ട്ട് നല്‍കിയപ്പോഴും... ശബരിമലയുടെ പേരില്‍ ബിജെപിയില്‍ ഗ്രൂപ്പ് പോര് ശക്തമാകുന്നു; ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ നീക്കങ്ങള്‍ വിജയിക്കാത്തതിനാല്‍ കടുത്ത അമര്‍ഷത്തില്‍ മുരളീധര പക്ഷം; ശബരിമല പ്രക്ഷോപത്തിലെ ഉള്ളുകളികള്‍ പുറത്ത്

19 DECEMBER 2018 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിവാദത്തില്‍ പരമാവധി മുതലെടുക്കാന്‍ കഴിയാതെ ബിജെപിയില്‍ ഉള്‍പ്പോര് രൂക്ഷമാകുന്നു. കെ. സുരേന്ദ്രന്റെ ജയില്‍ വാസത്തോടെ ബിജെപിയിലെ കടുത്ത ഉള്‍പ്പോര് വീണ്ടും മറ നീക്കി പുറത്ത് വരികയാണ്. ശ്രീധരന്‍ പിള്ള സുരേന്ദ്രന് ജാമ്യം കിട്ടാന്‍ ശ്രമിക്കുന്നില്ല എന്നാണ് പറഞ്ഞത്. എന്നാല്‍ അതൊന്നും വേണ്ടത്ര ഫലം കണ്ടില്ല. ഇതിനിടെ സുരേന്ദ്രനെ ബിജെപി അധ്യക്ഷനാക്കാനുള്ള ശ്രമവും നടന്നു. ശ്രീധരന്‍പിള്ളയ്‌ക്കെതിരെയുള്ള ഇത്തരം നീക്കങ്ങള്‍ വിജയിക്കാത്തതു മുരളീധര വിഭാഗത്തെ ചൊടിപ്പിക്കുന്നു. എന്‍ എസ് എസിന്റെ ഉറച്ച പിന്തുണയാണ് ശ്രീധരന്‍ പിള്ളയുടെ ശക്തി. ശബരിമല സമരത്തിന്റെ തുടക്കം മുതല്‍ പിള്ള കടുത്ത നീക്കങ്ങള്‍ക്കു എതിരായിരുന്നു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് വൈകാരിക പിന്തുണ നല്‍കുന്ന ധര്‍മസമരമാണ് നടത്തേണ്ടതെന്നായിരുന്നു പിള്ളയുടെ നിലപാട്.

എന്നാല്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ തീവ്ര നിലപാട് പിള്ളയെ വെട്ടിലാക്കി. ഒടുവില്‍ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് തുടങ്ങിയ സമരം ബിജെപിയിലെ ഗ്രൂപ്പ് സമവാക്യങ്ങളും മാറ്റി മറിയ്ക്ക്ന്നു. വി മുരളീധരനെ അനുകൂലിക്കുന്ന വിഭാഗം സംഘടനയില്‍ മേല്‍ക്കൈ നേടാനുള്ള ശ്രമത്തിലാണ്. ഹര്‍ത്താലുള്‍പ്പെടെ ശബരിമല വിഷയം കൈകാര്യം ചെയ്ത രീതി ബിജെപിയെ പരിഹാസ്യരാക്കിയെന്നാണ് മുരളീധരപക്ഷത്തിന്റെ ആരോപണം. ഔദ്യോഗികപക്ഷത്ത് നില്‍ക്കുന്ന എം എസ് കുമാര്‍ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ മുരളീധരപക്ഷത്തോടൊപ്പമാണ്. 

സ്വന്തം ഗ്രൂപ്പ് തന്നെ കൈവിട്ടുപോകുന്ന അവസ്ഥയിലാണ് പിള്ള. തന്നെ അവഗണിച്ച് എം ടി രമേശ്, സി കെ പത്മനാഭന്‍ അടക്കമുള്ളവര്‍ ഇഷ്ടംപോലെ തീരുമാനമെടുക്കുന്നു എന്ന അഭിപ്രായം സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളക്കുമുണ്ട്. സെക്രട്ടറിയറ്റിന് മുന്നിലെ നിരാഹാരസമരത്തൊട് ആര്‍എസ്എസ് നേതൃത്വത്തിനും എതിര്‍പ്പാണ്. ആര്‍എസ്എസ് സംസ്ഥാന ഘടകത്തിലെ ഒരുവിഭാഗവും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കേന്ദ്രനേതാക്കളുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ബിജെപി നേതൃയോഗം ചേരും. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ദേശീയ സെക്രട്ടറി എച്ച് രാജ, ദേശീയ സഹ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ്, നളിന്‍ കുമാര്‍ കട്ടീല്‍ എം പി എന്നിവര്‍പങ്കെടുക്കും. സംസ്ഥാനത്തെ പാര്‍ട്ടിയിലെ എല്ലാ വിഷയങ്ങളും ചര്‍ച്ചയാകും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും. ദിവസംതോറും സങ്കീര്‍ണ്ണമാകുന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കുന്ന കാര്യവും ചര്‍ച്ച ചെയ്യും. അതേസമയം സമരം വെറുതെ പിന്‍വലിക്കുന്നത് നാണക്കേടുണ്ടാക്കുമെന്ന അഭിപ്രായവും ശക്തമാണ്. ശബരിമലയില്‍നിന്ന് ആരംഭിച്ച സമരം ഒടുവില്‍ സെക്രട്ടറിയറ്റിന് മുമ്പില്‍ ആദ്യ ഘട്ടത്തില്‍ വിജയിച്ചുവെങ്കിലും ഇനിയും മുന്‍പോട്ടു കൊണ്ടുപോകുന്നതിനോട് കേന്ദ്രനേതൃത്വത്തിനും താല്‍പ്പര്യമില്ല. 

ശബരിമലയില്‍ ബിജെപിയുടെ അജന്‍ഡയാണ് നടപ്പാക്കുന്നതെന്ന് പി എസ് ശ്രീധരന്‍പിള്ള നടത്തിയ അഭിപ്രായപ്രകടനമാണ് തിരിച്ചടിയായതെന്നാണ്് പാര്‍ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ശശികലയുടെ അറസ്റ്റില്‍ ഹര്‍ത്താല്‍ നടത്തിയതിലും കെ സുരേന്ദ്രന്റെ ജയില്‍വാസത്തെ അവഗണിച്ചതിലും വിമര്‍ശമുണ്ട്. പുറത്തിറങ്ങിയ സുരേന്ദ്രന് ഇപ്പോഴും പാര്‍ട്ടിയുടെ പൊതുവേദികളില്‍ വേണ്ടത്ര സജീവമല്ല.

സമരവേദി സെക്രട്ടറിയറ്റിന് മുമ്പിലേക്ക് മാറ്റിയത് വലിയ ക്ഷീണം ചെയ്തതായി മുരളീധരപക്ഷം ഉന്നയിക്കുന്നു. നിലയ്ക്കലില്‍ തുടര്‍ന്നും സമരമുണ്ടാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പേരിന് മാത്രമാണ് നിരോധനാജ്ഞ ലംഘിക്കല്‍ നടന്നത്. ഹര്‍ത്താല്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ടും ബിജെപിയില്‍ ഭിന്നത രൂക്ഷമാണ.് പാര്‍ടിയിലെ ഒരുവിഭാഗം ആര്‍എസ്എസിലെ ഒരു വിഭാഗവുമായി ചേര്‍ന്ന് ഹര്‍ത്താല്‍ തീരുമാനിച്ചശേഷം സംസ്ഥാന പ്രസിഡന്റിനെ അറിയിക്കുകയായിരുന്നത്രെ. ഇക്കാര്യത്തില്‍ ശ്രീധരന്‍പിള്ളയും കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. അല്‍ഫോന്‍സ് കണ്ണന്താനം പരസ്യമായി എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഗ്രൂപ്പ് പോരില്‍ തിളച്ചു ഈ ആവേശമൊക്കെ നഷ്ടമാവുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി അണികള്‍.

അതേസമയം ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പദ്മനാഭന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച നിരാഹാര സമരംപത്താം ദിവസത്തിലേയ്ക്ക് കടന്നു. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്നത്.

സമരം ഇന്ന് 17ാം ദിവസത്തിലേക്ക് കടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാക്യഷ്ണനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സി.കെ പദ്മനാഭന്‍ നിരാഹാര സമരം ആരംഭിച്ചത്.16ാം ദിവസമായ ഇന്നലെ ഫാദര്‍. അനില്‍ കെ. ജെയിംസ് നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. യുണയിറ്റ്ഡ് ചര്‍ച്ച് ഓഫ് ഇന്ത്യ ഇടുക്കി,തേനി ഭദ്രാസനാധിപനാണ് ഫാദര്‍ അനില്‍ കെ. ജെയിംസ്. ബിജെപി സമരപ്പന്തലില്‍ ഒരു വൈദികന്‍ വന്നത് വലിയ നേട്ടമായാണ് ബിജെപി കാണുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends