ക്രിസ്മസ് പ്രമാണിച്ച് എല്ലാവര്‍ക്കും ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങി

ക്രിസ്മസ് പ്രമാണിച്ച് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ വിതരണംചെയ്തു തുടങ്ങി. അര്‍ഹതയില്ലാത്ത അഞ്ചു ലക്ഷത്തോളം പേരെ ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നു. പുതുതായി 3.25 ലക്ഷംപേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇവര്‍ ഉള്‍പ്പെടെ 45 ലക്ഷം പേര്‍ക്കാണ് ആഗസ്റ്റ് മുതലുള്ള കുടിശിക അടക്കം നല്‍കുന്നത്.
23 ലക്ഷം പേര്‍ക്ക് ബാങ്ക് വഴിയും 20 ലക്ഷം പേര്‍ക്ക് നേരിട്ട് വീട്ടിലും രണ്ടുലക്ഷത്തോളം പേര്‍ക്ക് ക്ഷേമബോര്‍ഡുകളുടെ ഓഫീസുകളിലും പെന്‍ഷന്‍ ലഭ്യമാവും. 2146 കോടിരൂപയാണ് ഇക്കുറി നല്‍കുന്നത് അര്‍ഹതയില്ലാത്ത നിരവധിപേര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. അവരെ കണ്ടെത്താന്‍ പഞ്ചായത്ത് തലത്തില്‍ പരിശോധന നടത്തിയിരുന്നു.
അഞ്ച് ലക്ഷത്തോളം പേരെ ഒഴിവാക്കേണ്ടിവരുമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കുറി ഇത് നടപ്പാക്കിയിട്ടില്ല. പരിശോധന അടുത്ത പെന്‍ഷന്‍ വിതരണത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയാല്‍മതിയെന്ന് തദ്ദേശസ്ഥാപനങ്ങളെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വിഷു, ഓണം, ക്രിസ്മസ് ആഘോഷ വേളകളിലാണ് നാലുമാസത്തെ വീതം പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. അര്‍ഹത പരിശോധന പൂര്‍ത്തിയായില്ല എന്ന കാരണത്താല്‍ പെന്‍ഷന്‍ തടഞ്ഞു വെയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha
























