Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നര മാസം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

19 DECEMBER 2018 02:26 PM IST
മലയാളി വാര്‍ത്ത

സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നര മാസം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. നിത്യനിദാന ചെലവുകളുടെ ബില്ലുകളും ചെക്കുകളും അനുവദിക്കുന്ന പരിധി ഒരു കോടിയില്‍നിന്ന് 50 ലക്ഷമായി കുറക്കാനാണ് ധനവകുപ്പ് തീരുമാനം. അടിയന്തരമായി ഇത് നടപ്പാക്കാന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ട്രഷറി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച ഡയറക്ടര്‍ നിര്‍ദേശം ഇമെയിലായി സംസ്ഥാനത്തെ ട്രഷറികള്‍ക്ക് നല്‍കിയതോടെ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. 50 ലക്ഷത്തിന് മുകളിലുള്ള ചെക്കുകളും ബില്ലുകളും ഇനി പാസാകില്ല. ഇതിന് വെയ്‌സ് ആന്‍ഡ് മീന്‍സ് ക്ലിയറന്‍സ് വേണ്ടിവരും. നിലവിലെ മറ്റ് ട്രഷറി നിയന്ത്രണങ്ങള്‍ മറ്റൊരുത്തരവ് വരെ തുടരാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവന്നാല്‍ ഗൗരവമായി കാണുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതോടെ ഒരു പരാതിയും ഇതിന്റെ പേരില്‍ ഉണ്ടാകരുതെന്ന് ട്രഷറി ഡയറക്ടര്‍ താഴേക്ക് ഉത്തരവ് നല്‍കി. എത്രനാള്‍ നിയന്ത്രണം നീളുമെന്ന് വ്യക്തമല്ലെങ്കിലും സാമ്പത്തികപ്രതിസന്ധിയുടെ സാഹചര്യത്തില്‍ തുടരാനാണ് സാധ്യത. വാര്‍ഷികപദ്ധതി നടത്തിപ്പിന് വേഗം കൈവരുന്ന സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തിലാണ് ഇക്കൊല്ലവും ട്രഷറി നിയന്ത്രണം. കഴിഞ്ഞവര്‍ഷം കടുത്ത പ്രതിസന്ധി വന്നപ്പോള്‍ ആറ് മാസത്തോളം നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇക്കൊല്ലത്തെ വാര്‍ഷിക പദ്ധതിയായ 29,150 കോടിയില്‍ ഇതുവരെ ചെലവിടാനായത് 11916.26 കോടി മാത്രമാണ്. 40.88 ശതമാനം. പ്രളയപ്രവര്‍ത്തനങ്ങള്‍ക്കായി 20 ശതമാനം തുക വാര്‍ഷികപദ്ധതിയില്‍ വെട്ടിക്കുറച്ചിരുന്നു. പുതിയ നിയന്ത്രണം അവശേഷിക്കുന്ന പദ്ധതിയെയും ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ 7000 കോടിയുടെ പദ്ധതിയില്‍ വിനിയോഗം 46.29 ശതമാനമാണ്.

ക്രിസ്മസിന് മുന്നോടിയായി ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 2146 കോടി അനുവദിച്ചിരുന്നു. ഈ മാസത്തെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യണം. ജനുവരി മുതല്‍ പദ്ധതിപ്രവര്‍ത്തനത്തിന് വേഗം വരേണ്ടതാണ്. പണം കണ്ടെത്താന്‍ കഴിഞ്ഞദിവസം 1000 കോടി കൂടി പൊതുവിപണിയില്‍നിന്ന് കടമെടുക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ പണം ബുധനാഴ്ച ഖജനാവിലേക്ക് വരും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends