Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കാട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...


കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...

പൊളിച്ചടുക്കി പോലീസ്... ബ്യൂട്ടി പാര്‍ലറിലെ വെടിയും പുകയും കഥമാറുന്നു; ആഡംബര ബ്യൂട്ടിപാര്‍ലറിനു നേരെ നടന്നത് വെടിയൊച്ച മാത്രം; മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുടെ സംഘം പെല്ലറ്റില്ലാത്ത എയര്‍ പിസ്റ്റള്‍ എന്തിനുപയോഗിച്ചു; അതിനിടെ ഏഷ്യാനെറ്റിന് രവി പൂജാരിയുടെ ഫോണ്‍ വിളിയും 

19 DECEMBER 2018 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കാട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...

പനമ്പിള്ളി നഗറില്‍ സിനിമാതാരം ലീന മരിയ പോളിന്റെ ആഡംബര ബ്യൂട്ടിപാര്‍ലറിനു നേരേയുണ്ടായ വെടി വയ്പ്പിലിലെ ദുരൂഹതകള്‍ നീങ്ങുന്നില്ല. ബ്യൂട്ടി പാര്‍ലറിലേക്ക് വെടിവച്ച തോക്കില്‍നിന്നുതിര്‍ന്നതു വെടിയൊച്ച മാത്രമാണ്. പെല്ലറ്റില്ലാത്ത എയര്‍ പിസ്റ്റളാണ് ഉപയോഗിച്ചതെന്നു വ്യക്തമായി. ഭയപ്പെടുത്തുക മാത്രമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നാണു റിപ്പോര്‍ട്ട്. പ്രാദേശികമായ സാമ്പത്തിക തര്‍ക്കങ്ങളാണു സംഭവത്തിനു പിന്നിലെന്നും അധോലോകബന്ധം ആരോപിച്ചത് കേസ് വഴിതിരിച്ചുവിടാനുള്ള പുകമറയെന്നും സൂചന. അതേസമയം ഏഷ്യാനെറ്റിനെ അധോലോക നായകന്‍ രവി പൂജാരി വിളിച്ചതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ തന്നെയാണ് ലിന മരിയയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പറയുന്നത്. എന്നാല്‍ ഈ ഫോണ്‍ രവി പൂജാരിയുടേത് തന്നെയാണോയെന്ന് ചാനല്‍ പോലും സംശയിക്കുന്നു. 

കഴിഞ്ഞ ശനിയാഴ്ചയാണു പട്ടാപ്പകല്‍ രണ്ടംഗസംഘം വെടിവച്ച ശേഷം ബൈക്കില്‍ പാഞ്ഞുപോയത്. മുംബൈ അധോലോക കുറ്റവാളി രവി പൂജാരയുടെ സംഘാംഗങ്ങളാണെന്ന കുറിപ്പ് വലിച്ചെറിഞ്ഞിരുന്നു. അതോടെ മുംബൈ അധോലോകം കൊച്ചിയിലുമെത്തിയെന്നു ഭീതിപടര്‍ന്നു. രവി പൂജാര എന്നു ഹിന്ദിയിലെഴുതിയതിലെ അക്ഷരത്തെറ്റ് വഴിത്തിരിവായി. ഇവിടത്തുകാര്‍ തന്നെയാണു സംഭവത്തിനു പിന്നിലെന്നു പോലീസിനു ബോധ്യപ്പെട്ടു. തുടര്‍ന്ന്, ഇവിടം ചുറ്റിപ്പറ്റിയായി അന്വേഷണം. ക്വട്ടേഷന്‍ സംഘമാണു വന്നതെന്നു വിവരം ലഭിച്ചു.

ലീന നേരത്തേ മുംബൈയിലും ചെന്നൈയിലും സാമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയായിരുന്നു. ഇവരുടെ സുഹൃത്ത് സുകേഷിനു ഹവാല ഇടപാടുകാരുമായും ബന്ധമുണ്ട്. അന്വേഷണം അതിലേക്കും നീണ്ടു. ഹൈദരാബാദിലായിരുന്ന ലീനയോടു മൊഴിയെടുക്കലിനായി എത്താന്‍ പോലീസ് നിര്‍ദേശിച്ചെങ്കിലും ഞായറാഴ്ച അവര്‍ എത്തിയില്ല. അതോടെ തിങ്കളാഴ്ചയെത്താന്‍ അന്ത്യശാസനം നല്‍കി. ഉച്ചവരെയും എത്താതിരുന്നതോടെ, തങ്ങള്‍ അങ്ങോട്ടുവരുമെന്നു പോലീസ് അറിയിച്ചു. തുടര്‍ന്നാണു ലീന അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായത്. 

രാത്രിതന്നെ ലീനയുടെ മൊഴിയെടുത്തു. രവി പൂജാരയുടെ ആളുകളാണു വെടിയുതിര്‍ത്തതെന്ന് ആവര്‍ത്തിച്ചെങ്കിലും ചോദ്യങ്ങള്‍ ഹവാല ഇടപാടുകളിലേക്ക് എത്തിയതോടെ ലീന പതറി. പോലീസിനു നിര്‍ണായക വിവരം ലഭിക്കുകയും ചെയ്തു. അടുത്ത ബന്ധമുള്ളവരാണു സംഭവത്തിനു പിന്നിലെന്നു വ്യക്തമായതോടെ, നടന്നത് ഇവരറിഞ്ഞുള്ള നാടകമാണോയെന്ന പരിശോധനയിലാണു പോലീസ്. കൊച്ചി വിടരുതെന്നു ലീനയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അതേസമയം ലീന മരിയ പോളിന് വന്ന ഭീഷണിയുടെ ശബ്ദരേഖ പൊലീസിന് ലഭിച്ചു. മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ ശബ്ദവുമായി ഇത് ഒത്തുനോക്കാന്‍ ശ്രമം തുടങ്ങി. തിങ്കളാഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ശബ്ദരേഖ പോലീസ് ശേഖരിച്ചത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പലവട്ടം രവി പൂജാരയുടെ പേരില്‍ ഫോണ്‍ വിളികള്‍ വന്നിരുന്നു. കാര്യമായ ഭീഷണിയല്ല, സൗഹൃദരൂപത്തില്‍ ആയിരുന്നു സംസാരം. എന്നാല്‍ ആവശ്യപ്പെട്ടത് 25 കോടിയായിരുന്നു. നടി ലീന മരിയ പോള്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി ഇങ്ങനെയായിരുന്നു. നിരന്തരം വിളികള്‍ വന്നപ്പോള്‍ താന്‍ ഫോണ്‍ നമ്പര്‍ മാറ്റി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ഥാപനത്തിലെ നമ്പറിലേക്ക് ആയി വിളി. തന്റെ മാനേജര്‍ ആണ് പിന്നീട് സംസാരിച്ചത്. പണം ആരു വഴി, എങ്ങനെ എവിടെ നല്‍കണം എന്ന വിവരങ്ങളൊന്നും പറഞ്ഞിട്ടില്ല, ആ ഘട്ടത്തിലേക്ക് സംസാരം താന്‍ കൊണ്ടുപോയില്ല എന്നാണ് നടി പറയുന്നത്. അതുകൊണ്ട് തന്നെ ആ ദിശയിലൊരു അന്വേഷണത്തിന് പൊലീസിന് വഴിയില്ലാതെ പോയി. വന്നതെല്ലാം ഇന്റര്‍നെറ്റ് കോളുകള്‍ ആയതിനാല്‍ ഉറവിടം കണ്ടെത്താന്‍ സാധ്യത വിരളമാണ്.

ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണസംഘം ശേഖരിച്ചത്. ഇംഗ്ലീഷിലാണ് സംസാരം. എന്നാല്‍ ശബ്ദം രവി പൂജാരയുടേത് ആണോയെന്ന് ഉറപ്പിക്കാന്‍ തല്‍കാലം വഴിയില്ല. കേരളത്തില്‍ പൂജാരയ്ക്ക് കേസുകള്‍ ഒന്നും ഉണ്ടായിട്ടില്ല. മുംബൈയില്‍ അറസ്റ്റില്‍ ആയിട്ടുള്ളത് വളരെക്കാലം മുന്‍പാണ്. അന്ന് കേസുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ ഇന്ന് സര്‍വീസില്‍ ഉണ്ടോയെന്ന് അന്വേഷിക്കേണ്ടി വരും. സല്‍മാന്‍ ഖാന്‍ അടക്കം താരങ്ങളെ ഫോണില്‍ വിളിച്ച് പണം ആവശ്യപെട്ടതിന് രവി പൂജാരയ്ക്ക് മുന്‍പ് രാജസ്ഥാന്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അന്നത്തെ ശബ്ദരേഖകള്‍ സൂക്ഷിച്ചിട്ടുണ്ടോയെന്ന് നോക്കണം. ഇങ്ങനെ നടിക്ക് വന്ന ഫോണ്‍കോളിലെ ശബ്ദം ഒത്തുനോക്കാനുള്ള വഴികള്‍ കൊച്ചി സിറ്റി പൊലീസ് അടുത്ത ദിവസങ്ങളില്‍ നോക്കും. ഇതിലൂടെ ലീനയുടെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കാന്‍ കഴിയുമെന്നാണ് പോലീസിന്റെ വിചാരം. 

അതേസമയം പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ലീന മരിയ പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പനമ്പിള്ളി നഗറില്‍ തന്റെ നെയില്‍ ആര്‍ടിസ്ട്രി എന്ന സ്ഥാപനത്തിനുനേരേ ആക്രമണമുണ്ടായെന്നും ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. 

കഴിഞ്ഞ നവംബര്‍ മൂന്നിന് അധോലോക കുറ്റവാളി രവി പൂജാരയുടെ നിര്‍ദേശപ്രകാരമാണു വിളിക്കുന്നതെന്ന് ഫോണില്‍ പരിചയപ്പെടുത്തിയ അജ്ഞാതന്‍ 25 കോടി രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. ആദ്യം തമാശയായി കരുതിയെങ്കിലും വെടിവയ്പ്പില്‍ വരെയെത്തിയ സാഹചര്യത്തില്‍ പോലീസ് സംരക്ഷണം അനുവദിക്കണമെന്നാണ് ആവശ്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കാട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമു  (11 minutes ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (5 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (5 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (5 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (5 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (5 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (5 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (5 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (5 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (6 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (9 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (9 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (9 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (12 hours ago)

Malayali Vartha Recommends