Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എംപാനലുകാരുടെ ദേഷ്യം തച്ചങ്കരിയിൽ ചാരി ഊരാൻ സർക്കാർ നീക്കം ; കെ എസ് ആർ റ്റി സി മാനേജിംഗ് സയറക്ടർ ടോമിൻ ജെ തച്ചങ്കരിയുടെ തലയിൽ എംപാനൽ കണ്ടക്ടർമാരെ പിരിച്ചു വിട്ട നടപടി കെട്ടിവച്ച ശേഷം അദ്ദേഹത്തെ എം ഡി സ്ഥാനത്ത് നിന്നും നീക്കാൻ മന്ത്രിതലത്തിൽ ശ്രമം

19 DECEMBER 2018 08:25 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കെ എസ് ആർ റ്റി സി മാനേജിംഗ് സയറക്ടർ ടോമിൻ ജെ തച്ചങ്കരിയുടെ തലയിൽ എംപാനൽ കണ്ടക്ടർമാരെ പിരിച്ചു വിട്ട നടപടി കെട്ടിവച്ച ശേഷം അദ്ദേഹത്തെ എം ഡി സ്ഥാനത്ത് നിന്നും നീക്കാൻ മന്ത്രിതലത്തിൽ ശ്രമം തുടങ്ങി. തച്ചങ്കരി കാരണമാണ് സർക്കാർ ഇത്തരമൊരു പ്രതിസന്ധിയിലെത്തിയതെന്നാണ് സർക്കാർ ഭാഷ്യം.

ചാരായം നിരോധിച്ചപ്പോൾ ചാരായ തൊഴിലാളികൾ എ. കെ. ആന്റണി സർക്കാരിന് എതിരായതു പോലെയാണ് എംപാനൽ കണ്ടക്ടർമാരും അവരുടെ കുടുംബങ്ങളും പിണറായി സർക്കാരിന് എതിരായത്. അതേസമയം യു ഡി എഫും ബി ജെ പിയും സർക്കാരിന് എതിരായവരെ കാൻവാസ് ചെയ്യാൻ ആരംഭിച്ചു.

അതിനിടെ കെ എസ് ആർ റ്റിസിയിൽ തുടരാൻ തച്ചങ്കരി വിഷമം അറിയിച്ചതായും വിവരമുണ്ട്. തന്നെ പോലീസിൽ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. അതിന് മുഖ്യമന്ത്രി സമ്മതിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. തച്ചങ്കരിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ട്. എന്നാൽ പോലീസിൽ തച്ചങ്കരിയെ തിരിച്ചെടുക്കാൻ പലർക്കും വിഷമമുണ്ട്. ഉയർന്ന പോലീസുദ്യോഗസ്ഥരിൽ പലരും തച്ചങ്കരിക്ക് എതിരാണ്.

തച്ചങ്കരി പക്ഷേ എംപാനലുകാർക്ക് അനുകൂലമായിരുന്നു. എം.ഡി. തങ്ങൾക്ക് അനുകൂലമായിരുന്നു എന്ന കാര്യം പിരിച്ചു വിട്ട ജീവനക്കാർക്ക് അറിയാം. പിരിച്ചുവിട്ടവരെ കെ എസ് ആർ റ്റി സിയിലെ യൂണിയനുകൾ സഹായിച്ചില്ല എന്നതാണ് പ്രധാന ആരോപണം. അങ്ങനെ സഹായിച്ചില്ലെന്ന കാര്യം എം പാനലുകാരെ അറിയിച്ചത് എം ഡിയാണെന്നാണ് സ്ഥിരം ജീവനക്കാരുടെ പരാതി. എം പാനലുകാരെ മുന്നിൽ നിർത്തിയാണ് തച്ചങ്കരി പ്രവർത്തിച്ചിരുന്നത്. സ്ഥിരംജീവനക്കാരെല്ലാം അദ്ദേഹത്തിന് എതിരായിരുന്നു. മൂന്നു മാസങ്ങൾക്ക് മുമ്പ് കെ എസ് ആർ റ്റി സിയിൽ ഇനി പി എസ് സി ക്കാർ വേണ്ടെന്ന് തച്ചങ്കരി നിലപാടെടുത്തത് എം പാനലുകാരെ സഹായിക്കാൻ വേണ്ടിയാണ്. സ്ഥിരം ജീവനക്കാർ വന്നാൽ ജോലി ചെയ്യില്ലെന്ന അഭിപ്രായം ഇപ്പോഴും എം ഡിക്കുണ്ട്. അടുത്ത കാലത്ത് കെ. എസ് ആർ റ്റി സിയെ ലാഭത്തിലേക്ക് നയിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞത് എംപാന ലുകാരുടെ സഹായത്തോടെയാണ്.

എം പാനലുകാരെ സ്ഥിരപ്പെടുത്താൽ തച്ചങ്കരി ആലോചിച്ചിരുന്നു. മുമ്പും ഇത് ചെയ്തിട്ടുണ്ട്. നേരത്തെ വി എസ് ശിവകുമാർ ഗതാഗത മന്ത്രിയായിരിക്കെ നിരവധി പേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. മുമ്പ് ആർ ബാലകൃഷ്ണപിള്ളയും ഇത്തരത്തിൽ ചെയ്തിട്ടുണ്ട്. എം പാനലുകാർ ആത്മാർത്ഥതയോടെ ജോലി ചെയ്തത് കൊണ്ടാണ് അവർക്ക് ഇങ്ങനെയൊരു നേട്ടമുണ്ടായത്.

പിണറായി സർക്കാരിന്റെ ശുപാർശയിലും കെ എസ് ആർ റ്റി സിയിൽ നിയമനം നേടിയവർ നിരവധിയാണ്. അവരിൽ പലരെയും ഇപ്പോഴും പിരിച്ചു വിട്ടില്ലെന്നാണ് വിവരം. 1000 പേരെ സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ 4000 പേരെ പിരിച്ചുവിട്ടത്. 4000 ഒരു സംഖ്യ മാത്രമല്ല. അവരുടെ കുടുംബക്കാർ കൂടി ചേരുമ്പോൾ അത് 40,000 ആകും. സർക്കാരിനെ സംബന്ധിച്ചടത്തോളം നഷ്ടപ്പെടുന്നത് 40 000 വോട്ടുകളാണ്. എങ്ങനെയെങ്കിലും ഇതിൽ നിന്നും മറികടക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

തച്ചങ്കരിക്ക് യൂണിയനുകളും മന്ത്രിയും എതിരാണ്. മുഖ്യമന്ത്രി മാത്രമാണ് അദ്ദേഹത്തിന് പിന്തുണ നൽകുന്നത്. അത് അത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. സി പി എം ഉൾപ്പെടെയുള്ള യൂണിയനുകൾ തച്ചങ്കരിക്ക് എതിരാണ്. തച്ചങ്കരി പണ്ടും ഇത്തരം പ്രതിസന്ധികൾ നേരിട്ടുണ്ട്. നേരത്തെ എ. കെ. ശശീന്ദ്രൻ മന്ത്രിയായിരിക്കെ പിറന്നാൾ പാർട്ടിയുടെ പേരിൽ ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്നും തച്ചങ്കരിയെ മാറ്റിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends